ന്ത്യയിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘ്പരിവാർ മുസ്ലിം വംശഹത്യ നടപ്പിലാക്കുമ്പോൾ ഇസ്ലാമോഫോബിക് വാർത്തകൾ നൽകി അതിന് കളമൊരുക്കുകയാണ് മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ എന്ന് എസ്‌ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം വിലയിരുത്തി.

നിലവിലെ വംശഹത്യ വാർത്തകൾ ചെറുതായെങ്കിലും പുറംലോകം അറിയുന്നത് ചെറിയ ബദൽ മാധ്യമങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമായാണ്. ജനാധിപത്യത്തിന്റെ പ്രതീക്ഷയായി മാറുന്ന ഇത്തരം ബദൽ മീഡിയകളെ ഒരുമിച്ച് ഇരുത്തിയാണ് എസ്‌ഐ.ഒ ജില്ലാ കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചത്.

എസ്‌ഐ.ഒ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ ഉദ്ഘാടനം നിർവ്വഹിച്ചു.
വിവിധ മീഡിയ-ഓൺലൈൻ മീഡിയ പ്രവർത്തകരായ അസ്ലഹ്, സാഹിദ് ഫാരിസ് ( മക്തൂബ് മീഡിയ), റമീസുദ്ദീൻ (എക്‌സ്പാറ്റ് അലൈവ്), സഫ്വാൻ കാളികാവ് ( ഡൂൾ ന്യൂസ്),അഫ്‌സൽ റഹ്‌മാൻ, ഇജാസുൽ ഹഖ്, ഷകീബ് (മീഡിയ വണിലെ മാധ്യമ പ്രവർത്തകർ),
സംഘടന നേതാക്കളായ കബീർ മുതുപറമ്പ് (എം.എസ്.എഫ്), ഷഹീർ പുല്ലൂർ (എം.എസ്.എം),അഡ്വ. തൊഹാനി (എം.എസ്.എഫ് ഹരിത) ജസീം സുൽത്താൻ (ഫ്രറ്റേണിറ്റി) അർഷക് (സി.എഫ്.ഐ), ഹാരിസ് വാണിയന്നൂർ (ഐ.എസ്.എഫ്), അബ്ദു സുബ്ഹാൻ (വിസ്ഡം സ്റ്റുഡന്റസ്) എന്നിവർ പങ്കെടുത്തു. എസ്‌ഐ.ഒ സംസ്ഥാന ശൂറാ അംഗം വാഹിദ് ചുള്ളിപ്പാറ സമാപന പ്രഭാഷണം നടത്തി. എസ്‌ഐ.ഒ ജില്ല പ്രസിഡന്റ് അൻഫാൽ ജാൻ അധ്യക്ഷത വഹിച്ചു. എസ്‌ഐ.ഒ ജില്ല സെക്രട്ടറി മുബാരിസ് യു സ്വാഗതം നിർവ്വഹിച്ചു.