- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോമ്പർപ്പിച്ചൽ' സീസ്‌കോ സംഘാടന മികവും സ്നേഹസൗഹാർദവും വിളിച്ചോതി
ചീനിബസാർ: പ്രകടനപരതയും കാട്ടിക്കൂട്ടലുകളുമില്ലാതെ യുവത്വത്തിന്റെ കർമ്മശേഷി പുണ്യകർമ്മത്തിലൂടെ സ്നേഹസൗഹാർദ്ദത്തിന്റെ പുതിയ സന്ദേശവുമായി സീസ്‌കോ ഇഫ്താർ പ്രൗഢഗംഭീരമായി. കഴിഞ്ഞ ഒരാഴ്ചക്കാലം സിസ്്കോയുടെ നൂറ്റിയമ്പതോളം ചെറുപ്പക്കാർ വിശ്രമമില്ലാതെ ഈ ഇഫ്താർ സംഗമം വിജയിപ്പിക്കുന്നതിനായുള്ള തീവ്രയത്നത്തിലായിരുന്നു.
പകയും വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും മലീമസമാകുന്ന വർത്തമാനകാലത്ത്്് ചെറുപ്പത്തിന്റെ കർമ്മശേഷി ക്രിയാത്മകയും രചനാത്മകയും ഉപയോഗപ്പെടുത്തുന്ന ചീനിബസാർ ഇന്നവറ്റീവ് സോഷ്യൽ കൾച്ചറൽ ഓർഗനൈസഷന്റെ (സീസ്‌കോ) കർമഭടന്മാർ വാഴക്കാട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ എല്ലാ പ്രമുഖരേയും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സാധാരണ ജനങ്ങളേയും ഒരു മേശക്കുചുറ്റുമിരുത്തി മധുരവും സ്നേഹവും വിളമ്പിയപ്പോൾ വാഴക്കാടിന്റെ ചരിത്രതാളുകളിൽ പുതിയ ഒരു അധ്യായം എഴുതിച്ചേർക്കുകയായിരുന്നു. വാചകക്കസർത്തുകളിൽ മാനവികതയും സ്നേഹവുമൊക്കെ പറഞ്ഞ് സായൂജ്യമടയുന്നതിൽ നിന്നും വ്യത്യസ്തമായി പ്രായോഗികതലത്തിലൂടെ കാരുണ്യവും സ്നേഹവും പകർന്നുനൽകുന്ന വേറിട്ട പരിപാടിയായി ഇഫ്താർസംഗമം.
വ്രതാനുഷ്ടത്തിന്റെ പരിസമാപ്തിക്കായുള്ള മഗരിബ് ബാങ്കിന്റെ മാറ്റൊലി പന്തലിൽ മുഴങ്ങിയപ്പോൾ പിൻഡ്രോപ് സൈലന്റ് എന്ന് അന്വർത്ഥമാക്കുന്ന തരത്തിൽ നിശ്ശബ്ദതയിൽ എല്ലാവരും നോമ്പുതുറക്കുകയായിരുന്നു.രുചികരമായ ഭക്ഷണം പാകംചെയ്തതും സീസ്‌കോയുടെ അഭ്യുദയകാംക്ഷികൾ തന്നെയായിരുന്നു.എ്ല്ലാ അർത്ഥത്തിലും ഈ 'നോമ്പർപ്പിച്ചൽ' ഗൃഹതുതരയും പുതിയ സന്ദേശങ്ങളും പകർന്നുനൽകിയത്്് നാടിന നവ്യാനുഭവമായി.