റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് ജാമ്യം. ഡോറാൻണ്ട ട്രഷറിയിൽ നിന്ന് 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപ ജാമ്യത്തുകയായും പത്ത് ലക്ഷം രൂപ പിഴയായും അടക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിൽ പ്രത്യേക സിബിഐ കോടതി നേരത്തെ അഞ്ച് വർഷം തടവും അറുപത് ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു.

നീണ്ടകാലത്തെ തടവും ശാരീരികപ്രശ്‌നങ്ങളും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചതെന്നും ലാലു പ്രസാദ് യാദവ് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു