കൊല്ലം: കരുനാഗപ്പള്ളി റോഡരികിൽ കഞ്ചാവു ചെടി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. പുതിയകാവു ജങ്ഷനു പടിഞ്ഞാറ് വൈദ്യുതിപോസ്റ്റിനു സമീപത്തുനിന്നാണ് 90 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പുഷ്പിക്കാൻ പാകമായ തരത്തിലുള്ള കഞ്ചാവു ചെടിയാണ് എക്‌സൈസ് വിഭാഗം കണ്ടെത്തിയത്.

കരുനാഗപ്പള്ളി എക്‌സൈസ് സിഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. കഞ്ചാവ് ചെടി നട്ടുവളർത്തിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

എക്‌സൈസ് സിഐ ശിവപ്രസാദ്, പ്രിവന്റീവ് ഓഫീസർമാരായ പി എ അജയകുമാർ, അമ്പികേശൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി സജുകുമാർ, സിഇഒ മാരായ സന്തോഷ്, അനിൽകുമാർ , ഷാഡോ പ്രിവന്റീവ് ഓഫീസർ എ അജിത്കുമാർ, ശ്രീകുമാർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.