- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹവേദിയിൽ നിന്ന് മകനെയും മരുമകളെയും ഹെലികോപ്റ്ററിൽ വീട്ടിലെത്തിച്ച് കർഷകൻ
ഭോപ്പാൽ: മക്കളുടെ വിവാഹം വേറിട്ടതാക്കാൻ ആഗ്രഹിക്കുന്നവരാണ് രക്ഷിതാക്കൾ. അതിനായി പലരും സ്വീകരിക്കുന്ന വഴികളും വിചിത്രമാണ്. എന്നാൽ മധ്യപ്രദേശിലെ കർഷകനായ പിതാവിന് മകന്റെ വിവാഹദിവസം ഒരാഗ്രഹമേ ഉണ്ടായിരുന്നള്ളു. മകനും ഭാര്യയും വീട്ടിലെത്തുന്നത് ഒരു ഹെലികോപ്റ്ററിലാവണം എന്നത്.
മന്ദ്സൗർ ജില്ലയിൽ ബദ്വാൻ ഗ്രാമത്തിലെ കർഷകനായ രമേശ് ധാഖഡ് ലക്ഷങ്ങൾ മുടക്കി ഒരു ഹെലികോപ്റ്റർ വാടകക്കെടുത്താണ് തന്റെ ആഗ്രഹം സഫലീകരിച്ചത്. ഏക പുത്രന്റെ വിവാഹത്തിന് അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് രമേശ് പറയുന്നു.
തനിക്ക് ഭാര്യയെ സ്‌കോർപ്പിയോയിൽ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹമെന്നും പിതാവിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നെന്നും മകൻ യശ്വന്ത് ധാഖഡ് പറഞ്ഞു. 45 കിലോമീറ്റർ അകലെയുള്ള വിവാഹവേദിയിൽ നിന്നാണ് സംഘം ഹെലികോപ്റ്ററിലെത്തിയത്. ബധ്വാനിൽ ആറ് എക്കർ ഭൂമിയിൽ കൃഷി നടത്തിവരുന്ന രമേശിന് സ്വന്തമായി പലചരക്ക് കടയുമുണ്ട്.
ഉന്നത അധികാരികൾക്കും മന്ത്രിമാർക്കും സഞ്ചരിക്കാമെങ്കിൽ കർഷകന്റെ മകനും ഹെലികോപ്റ്റർ യാത്ര സാധിക്കില്ലേ എന്നായിരുന്നു രമേശിന്റെ പ്രതികരണം. മകന്റെയും മരുമകളുടേയും സന്തോഷമാണ് തനിക്ക് വലുതെന്നും രമേശ് പറഞ്ഞു.




