- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യപേപ്പർ ആവർത്തനം; കണ്ണൂർ സർവകലാശാല പരീക്ഷകൾ റദ്ദാക്കി

കണ്ണൂർ: കഴിഞ്ഞ വർഷത്തെ അതേ ചോദ്യപ്പേർ ഉപയോഗിച്ച് നടന്ന പരീക്ഷകൾ വ്യാപക പ്രതിഷേധത്തെ തുടർന്ന് കണ്ണൂർ സർവകലാശാല റദ്ദാക്കി. ഏപ്രിൽ 21, 22 തീയതികളിൽ നടന്ന സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷകളാണ് (നവംബർ 2021 സെഷൻ) റദ്ദാക്കി
സർവകലാശാല വെള്ളിയാഴ്ച ഉത്തരവിറങ്ങിയത്.
ബിരുദ മൂന്നാം സെമസ്റ്റർ സൈക്കോളജി വിഷയത്തിൽ വ്യാഴാഴ്ച നടന്ന കോർ പേപ്പറായ സൈക്കോളജി ഓഫ് ഇന്റിവിജ്വൽ ഡിഫറെൻസ് എന്ന ചോദ്യപേപ്പറാണ് കഴിഞ്ഞ വർഷത്തേത് അതേപടി ഉപയോഗിച്ച് ഈ വർഷവും പരീക്ഷ നടത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 നവബറിൽ നടക്കേണ്ട പരീക്ഷയാണ് ഏറെ വൈകി നടന്നത്.
പുതിയ ചോദ്യപ്പേപ്പർ തയ്യാറാക്കാതെയാണ് ഇക്കുറിയും പരീക്ഷ നടത്തിയത്. തുടർന്ന് വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും വ്യാപക പ്രതിഷേധം ഉയർന്നു. ഇതേതുടർന്നാണ് പരീക്ഷ റദ്ദാക്കാൻ സർവകലാശാല പരീക്ഷ വിഭാഗം തീരുമാനിച്ചത്. ഈ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. കണ്ണൂർ സർവകലാശാല ഫിലോസഫി ബിരുദം മൂന്നാം സെമസ്റ്റർ (നവംബർ 2021 സെഷൻ) ഏപ്രിൽ 25ന് നടക്കേണ്ട കോംപ്ലിമെന്ററി പേപ്പറായ പെർസ്‌സ്പെക്റ്റീവ് ഇൻ സൈക്കോളജി പരീക്ഷയും മാറ്റിവൈച്ചിട്ടുണ്ട്.


