- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ: പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴും എട്ടും വയസുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പഴവർഗ വിൽപനക്കാരൻ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശിയും മാട്ടൂലിലെ ക്വാർട്ടഴേ്സിൽ താമസക്കാരനുമായ അഷ്റഫിനെയാ(39)ണ് പഴയങ്ങാട് പൊലിസ് അറസ്റ്റു ചെയ്തത്.
ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറി പഴവർഗങ്ങൾ വിൽക്കുന്നതിനിടെയിൽ വാടക ക്വാർട്ടേഴ്സിൽ കയറി രണ്ടുകുട്ടികളെ ഇയാൾ പീഡിപ്പിച്ചുവെന്നാണ് പരാതി. പഴയങ്ങാടി സി. ഐ ഇ. എം രാജഗോപാലാണ് ഇയാളെ അറസ്റ്റു ചെയ്തത്. പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story


