കുന്നത്തൂർ: - ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടി കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ ലോക പുസ്തക ദിനം വിപ്ലവം വായനയിലൂടെ എന്ന പേരിൽ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് മിഴി കുട്ടി കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ വീടുകളിൽ വായനക്കാർക്ക് പുസ്തകം എത്തിച്ച് നല്കി.

ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ, സെക്രട്ടറി അഹ്‌സൻ ഹുസൈൻ, അലീന കോശി, മുഹമ്മദ് നിഹാൽ എന്നിവരുടെ നേതൃത്വത്തിൽ നിരവധി ബാലവേദി കൂട്ടുകാരാണ് പുസ്തക വിതരണത്തിൽ പങ്കെടുത്തത്.ബാലവേദി കൂട്ടുകാർലോക പുസ്തക ദിനം ആഘോഷമാക്കി മാറ്റുന്നതിനും, കുട്ടികളുടെ പുസ്തകവിതരണത്തിനും വലിയ പിന്തുണയാണ് നാട് നല്കുന്നത്.