ഭോപാൽ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അകമ്പടിയായി ബൈക്കിൽ സഞ്ചരിച്ച യുവാവിന് അപകടത്തിൽ ദാരുണാന്ത്യം. പശുവിനെ ഇടിച്ചു തെറിച്ചുവീണ യുവാവ് മറ്റൊരു വാഹനം ഇടിച്ചാണ് മരിച്ചത്.

മധ്യപ്രദേശിലെ സേമധന ഗ്രാമത്തിലെ ഷൈലേന്ദ്ര അഹിർവാർ(18) ആണ് മരിച്ചത്. പശുവിനെ ഇടിച്ച് തെറിച്ചുവീണ യുവാവിനെ പിന്നാലെ വന്ന മറ്റൊരു അകമ്പടി വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.