- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇലോൺ മസ്‌ക്കിന്റെ വാഗ്ദാനം 43 ബില്യൻ ഡോളർ; കടുത്ത സമ്മർദ്ദം ഉയർത്തി ഓഹരിയുടമകൾ; ചർച്ച ചെയ്ത് ബോർഡ് യോഗം; വില ബോർഡ് അംഗീകരിച്ചുവെന്ന് റിപ്പോർട്ട്; ഫോർബ്സ് പട്ടികയിലെ ഒന്നാമന്റെ കൂട്ടിലേക്ക് 'പറക്കാൻ' ട്വിറ്റർ
കാലിഫോർണിയ: സമൂഹമാധ്യമമായ ട്വിറ്ററിനെ മുഴുവനായി ഏറ്റെടുക്കുന്നതിന് ശതകോടീശ്വര വ്യവസായി ഇലോൺ മസ്‌ക് വാഗ്ദാനം ചെയ്ത 4300 കോടി ഡോളർ വാഗ്ദാനം കമ്പനി അംഗീകരിക്കാൻ തയ്യാറാവുന്നതായി റിപ്പോർട്ട്. വിഷയം ബോർഡ് അംഗങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ചർച്ച ചെയ്യുകയാണ്. മസ്‌കിന്റെ ഓഫറിന് അനുകൂലമായി ഓഹരി ഉടമകളിൽ നിന്ന് സമ്മർദ്ദ മുണ്ടെന്നാണ് റിപ്പോർട്ടുകൾ
ഒരു ഓഹരിക്ക് 54.20 യുഎസ് ഡോളർ വില എന്ന മസ്‌കിന്റെ വാഗ്ദാനവും കമ്പനി അംഗീകരിച്ചേക്കും. തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ മസ്‌കിന്റെ വാഗ്ദാനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നേക്കുമെന്നാണ് ട്വിറ്ററുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ വരുന്നത്. എങ്കിലും ഇലോൺ മസ്‌കിന്റെ വാഗ്ദാനം കമ്പനി അംഗീകരിക്കുമെന്നത് അവസാനനിമിഷം വരെ സ്ഥിരീകരിക്കാനാവില്ല.
ഫോർബ്സ് പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്‌ക്. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററിൽ ഓഹരി പങ്കാളിയായത്. നിലവിൽ കമ്പനിയിൽ 9.2 ശതമാനം ഓഹരി നിക്ഷേപമുള്ള മസ്‌ക് ബോർഡ് അംഗത്വം വേണ്ടെന്ന് വെച്ചതിന് പിന്നാലെ കമ്പനി ഏറ്റെടുക്കാനുള്ള താൽപര്യം അറിയിക്കുകയായിരുന്നു. വാഗ്ദാനം എന്താണെന്നത് വ്യക്തമായി മസ്‌ക് ഓഹരിയുടമകളെ അറിയിച്ചിരുന്നു. ഈ ഇടപാട് നഷ്ടപ്പെടുന്നതിലൂടെ വലിയൊരു അവസരം ഇല്ലാതാക്കരുതെന്നും മസ്‌ക് നിലപാടെടുത്തു.
മസ്‌കിന്റെ കയ്യിൽ അകപ്പെടാതിരിക്കാനായി ഷെയർഹോൾഡർ റൈറ്റ്‌സ് പ്ലാൻ അഥവാ 'പോയിസൺ പിൽ' (വിഷഗുളിക) എന്ന കോർപറേറ്റ് തന്ത്രം ട്വിറ്റർ നടപ്പാക്കിയിരുന്നു. നിലവിൽ കമ്പനിയിൽ 9.1 ശതമാനം ഓഹരിയുള്ള മസ്‌ക്കിന്റെ ഓഹരിവിഹിതം ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ ഈ നീക്കത്തിൽനിന്നും കമ്പനി പിന്മാറിയിരിക്കുകയാണ് എന്നാണു വിവരം.
തിങ്കളാഴ്ച ട്വിറ്ററിന്റെ ഓഹരി 4.5 ശതമാനം ഉയർന്ന് 51.15 ഡോളറിലെത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാർത്ഥ പ്ലാറ്റഫോം ആയി മാറണം എങ്കിൽ ട്വിറ്റർ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്റർ ഓഹരിയുടമകളുമായി മസ്‌ക് ചർച്ച നടത്തുന്നുണ്ട്. മസ്‌കിന്റെ വാഗ്ദാനം തള്ളിക്കളയേണ്ടതില്ലെന്ന നിലപാടുള്ള ഓഹരിയുടമകളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് ട്വിറ്റർ ചർച്ചകൾ തുടങ്ങിയതെന്നാണ് വിവരം.