- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂർ ഉത്സവം ഹരിത ചട്ടങ്ങൾ പാലിച്ച് നടത്തും; കെ.എസ്.ആർ.ടിസി പ്രത്യേക സർവീസ് നടത്തും

കണ്ണൂർ: മെയ് 10 മുതൽ ജൂൺ 10 വരെ നടക്കുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖ മഹോൽസവം ഹരിത പ്രോട്ടാ ക്കോൾ അനുസരിച്ചു നടത്താൻ തീരുമാനിച്ചു. ഉത്സവ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ കൊട്ടിയൂർ ദേവസ്വം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം കളക്ടറേറ്റിൽ ചേർന്നു. സണ്ണി ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഉത്സവത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി പ്രത്യേക സർവ്വീസുകൾ നടത്താൻ യോഗം തീരുമാനിച്ചു. ഉൽസവ സമയത്തെ അനധികൃത വാഹന സർവീസും പാർക്കിങ്ങും നിയന്ത്രിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാവും ഉത്സവ നടത്തിപ്പെന്ന് ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ അറിയിച്ചു.
ഭക്തരുടെ താമസത്തിനായി നിലവിലുള്ള കൈലാസം, ഗംഗ, മഹാദേവ വിശ്രമകേന്ദ്രങ്ങൾക്ക് പുറമെ മന്ദംചേരിയിൽ രണ്ട് നിലകളുള്ള സത്രവും നിലവിലെ ഷോപ്പിങ് കോംപ്ലക്‌സിന് മുകളിൽ ഒമ്പത് മുറികളുള്ള വിശ്രമ കേന്ദ്രവും ഒരുങ്ങിക്കഴിഞ്ഞു. വാഹന പാർക്കിംഗിന് നിലവിലെ അഞ്ച് പാർക്കിങ് യാർഡുകൾ സജ്ജമാണ്. തിരക്ക് നിയന്ത്രിക്കാനും മറ്റുമായി 300 വളണ്ടിയർമാരെ നിയോഗിക്കും. ശുചീകരണ പ്രവൃത്തികൾ കാര്യക്ഷമമാക്കും. ശൗചാലയങ്ങളിൽ ജലലഭ്യത ഉറപ്പ് വരുത്തും.
അക്കര ഇക്കര ക്ഷേത്രനഗരികളിൽ ശുദ്ധജലമെത്തിക്കാൻ നിലവിലെ ഏഴ് കിണറുകൾ ഉപയോഗപ്പെടുത്തും. കിണറുകളിലെ ജലം വാട്ടർ പ്യൂരിഫയർ സഹായത്തോടെ ശുദ്ധീകരിച്ച് പ്രത്യേക പൈപ്പുകൾ വഴി വിതരണം ചെയ്യും. കിണറുകൾ ചളി കോരി വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യുന്ന പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്.


