പുതിയ പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ, നാമെല്ലാം ആസ്വദിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ പഴയ ജപ്പാൻ യാത്രയുടെ ചിത്രങ്ങൾ ആരാധകർക്കായി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്. ജപ്പാന്റെ സാംസ്‌കാരിക നഗരമായ ക്യോട്ടോയിൽ വച്ച് പകർത്തിയ മുകേഷ് അംബാനിക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്‌നലിൽ വച്ച് കണ്ടുമുട്ടിയ ആൾ എന്നാണ് ആ ചിത്രത്തിന് ഇന്ദ്രജിത്ത് നൽകിയ അടിക്കുറിപ്പ്.

യാത്രാപ്രേമിയായ താരം കുടുംബത്തിനൊപ്പവും യാത്ര പോകാറുണ്ട്. കഴിഞ്ഞിടെ മൂന്നാറിലേക്കു നടത്തിയ ബൈക്ക് ട്രിപ്പിന്റെ ചിത്രങ്ങൾ ഇന്ദ്രജിത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 2017 ലെ ശൈത്യകാലത്ത് അവധിക്കാലം ചെലവഴിച്ചത് ജപ്പാനിലായിരുന്നെന്നും ആദ്യകാഴ്ചയിൽത്തന്നെ ആ നാടിനോട് പ്രണയം തോന്നിയെന്നും ജപ്പാൻ യാത്രാചിത്രത്തിനോടൊപ്പം ഇന്ദ്രജിത് കുറിച്ചിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Indrajith Sukumaran (@indrajith_s)

പുതിയ ആളുകളെ കണ്ടുമുട്ടുക എന്നതാണ് യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. അവിടുത്തെ ആളുകൾ, സംസ്‌കാരം, സൗന്ദര്യം, അച്ചടക്കം എന്നിവ പഠിക്കുവാനും അനുഭവിക്കുവാനും സാധിച്ചു. കൂടാതെ, ചെറിപ്പൂക്കൾ പൂക്കുന്ന ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ആ രാജ്യം സന്ദർശിക്കണമെന്നത് ഇപ്പോഴും തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടെന്നും ദൈവം അനുവദിക്കുന്ന ആ സമയത്തിനായി കാത്തിരിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.