- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾക്കൊപ്പം മൂന്നാറിൽ അവധിയാഘോഷിച്ച് അമൃത സുരേഷ്; ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ വീഡിയോ വൈറൽ
ഗായിക അമൃത സുരേഷും മകൾ പാപ്പുവും മലയാളികൾക്ക് സുപരിചിതരാണ്. മൂന്നാറിലെ റിസോർട്ടിൽ അവധി ആഘോഷത്തിലാണ് ഇരുവരും. മൂന്നാറിലേയ്ക്കുള്ള യാത്ര തുടങ്ങിയപ്പോൾ മുതലുള്ള വിശേഷങ്ങൾ അമൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഗ്ലാമറസ് ലുക്കിലുള്ള അമൃതയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാമ്. റിസോർട്ടിലെ നീന്തൽക്കുളത്തിൽ നിന്നുള്ള അമൃതയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. വെള്ളത്തിൽ മുങ്ങി നിവരുന്നതിന്റെ വിഡിയോ ആണിത്. 'It's a new day... it's a new life... i am feeling good' എന്ന വിഖ്യാതമായ വരികൾ കുറിച്ചുകൊണ്ട് പശ്ചാത്തലസംഗീതവും ഉൾപ്പെടുത്തിയാണ് അമൃത വിഡിയോ പോസ്റ്റ് ചെയ്തത്.
ഗ്ലാമർ വേഷത്തിലുള്ള അമൃതയുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ. മകൾ അവന്തികയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളും ഗായിക പങ്കുവച്ചിട്ടുണ്ട്.