- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതിയും കർഷക കമ്മീഷൻ സിറ്റിംഗും ഏപ്രിൽ 28 ന് കോട്ടയത്ത്
കോട്ടയം: സ്വതന്ത്ര കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി ഏപ്രിൽ 28-ന് രാവിലെ 10:30ന് കോട്ടയത്തു ചേരും. സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിക്കുന്നതും വൈസ്ചെയർമാൻ ഡിജോ കാപ്പൻ അധ്യക്ഷത വഹിക്കുന്നതുമാണ്. ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് ആമുഖപ്രഭാഷണം നടത്തും.
സ്വതന്ത്ര വ്യാപാരക്കരാറുകൾ-വെല്ലുവിളികൾ, ദേശീയ കർഷക പ്രക്ഷോഭം തുടർച്ച, കേരളത്തിൽ നടത്തുന്ന ദേശീയ കൺവൻഷൻ, കർഷകർ നേരിടുന്ന വന്യമൃഗശല്യം, കർഷക ജപ്തി കടബാധ്യതകൾ, പ്രകൃതി കൃഷിയും കാർഷികമേഖലയും എന്നീ വിഷയങ്ങളിൽ ദേശീയ കോർഡിനേറ്റർ ബിജു കെ.വി. പാലക്കാട്, സൗത്ത് ഇന്ത്യൻ കോർഡിനേറ്റർ പി.ടി. ജോൺ വയനാട്, കൺവീനർ അഡ്വ.ജോൺ ജോസഫ്, എറണാകുളം, ട്രഷറർ ജിന്നറ്റ് മാത്യു തൃശൂർ, കൺവീനർ ഡോ. ജോസ്‌കുട്ടി ഒഴുകയിൽ മൂവാറ്റുപുഴ, മനു ജോസഫ് തിരുവനന്തപുരം, പി.ജെ.ജോൺ മാസ്റ്റർ നിലമ്പൂർ എന്നിവർ വിഷയാവതരണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കും. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ഭാഗമാകുന്ന ഡെമോക്രാറ്റിക് കർഷക ഫെഡറേഷൻ, പ്രകൃതി കർഷക ഫെഡറേഷൻ, ജയ് കിസാൻ ആന്ദോളൻ, നീതിസേന, കേരള ഫാർമേഴ്സ് അസോസിയേഷൻ, കാർഷിക പുരോഗമന സമിതി എന്നീ കർഷകസംഘടനകളെ ജയ്പ്രകാശ് വൈക്കം പരിചയപ്പെടുത്തുന്നതും സംസ്ഥാന സമിതി സ്വീകരിക്കുന്നതുമാണ്.
അഗ്രിക്കൾച്ചറൽ പെൻഷനഴ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് ഊട്ടി ലോഡ്ജിൽ ചേരുന്ന കർഷക കമ്മീഷൻ സിറ്റിംഗിൽ സംസ്ഥാന പ്രസിഡന്റ് റ്റി.എം.വർഗീസ് അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.വി സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി സഖറിയാസ് തുടിപ്പാറ, വൈസ്പ്രസിഡന്റുമാരായ ജോസഫ് തെള്ളി, എം.എം. ഉമ്മൻ, ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻനായർ എന്നിവർ കർഷക കമ്മീഷൻ ചെയർമാൻ അഡ്വ.ബിനോയ് തോമസിന് കാർഷിക നിവേദനങ്ങൾ കൈമാറും.
ഏപ്രിൽ 29 വെള്ളിയാഴ്ച രാവിലെ 11ന് പാല ശാലോം പാസ്റ്ററൽ സെന്ററിൽ ഇൻഫാമിന്റെ നേതൃത്വത്തിൽ കർഷക കമ്മീഷൻ സിറ്റിങ് നടക്കും. ഫാ. ജോസ് തറപ്പേൽ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.വി സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ഇൻഫാം ദേശീയ ഡയറക്ടർ ഫാ.ജോസഫ് ചെറുകരക്കുന്നേൽ ആമുഖപ്രഭാഷണം നടത്തും. ഇൻഫാം പ്രസിഡന്റ് മാത്യു മാമ്പറമ്പിൽ, സെക്രട്ടറി ബേബി പന്തപ്പള്ളിൽ എന്നിവരിൽ നിന്ന് കർഷക നിവേദനങ്ങൾ കമ്മീഷൻ ചെയർമാൻ അഡ്വ.ബിനോയ് തോമസ് ഏറ്റുവാങ്ങും.