- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ 2021 അവാർഡുകൾ കടകംപള്ളി സുരേന്ദ്രനും ജിയോ ബേബിയും ചേർന്ന് വിതരണം ചെയ്തു
ടെക്കികളുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ പ്രതിധ്വനി (PQFF'21) ക്വിസ ഫിലിം ഫെസ്റ്റിവലിന്റെ ഹ്രസ്വചലച്ചിത്ര പ്രദർശനവും തുടർന്നുള്ള അവാർഡ് വിതരണവും ഏപ്രിൽ 23, 2022 ശനിയാഴ്ച ടെക്നോപാർക്കിലെ ട്രാവൻകോർ ഹാളിൽ വച്ച് നടന്നു. പകൽ പത്ത് മണിക്ക് തുടങ്ങിയ പ്രദർശനത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള IT ജീവനക്കാർ സംവിധാനം ചെയ്ത 17 ഹ്രസ്വചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ മാറ്റുരച്ചത്.
പത്താമത് ക്വിസ ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ്ദാന ചടങ്ങുകൾ വൈകുന്നേരം 5 മണിയോടെ ആരംഭിച്ചു. പ്രതിധ്വനി ഫിലിം ക്ലബ് കൺവീനർ അശ്വിൻ എം സി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം അജിത് അനിരുദ്ധൻ അധ്യക്ഷനായി. IT ജീവനക്കാർക്ക് വേണ്ടി തുടർച്ചയായി നടത്തിവരുന്ന പ്രതിധ്വനിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് ബഹുമാനപ്പെട്ട കഴക്കൂട്ടം MLA കടകംപള്ളി സുരേന്ദ്രൻ അവാർഡ്ദാന ചടങ്ങു ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ജിയോ ബേബി മുഖ്യാതിഥിയായി. ഹ്രസ്വചിത്രങ്ങൾ വിലയിരുത്തിയ ജൂറി അവാർഡുകൾ പ്രഖ്യാപിക്കുകയും വിജയികൾക്ക് അതിഥികൾ അവാർഡ് വിതരണം ചെയ്യുകയും ചെയ്തു.
തുടർന്ന് മുഖ്യാതിഥി ജിയോ ബേബി, ജൂറി ചെയർമാൻ കൃഷ്ണേന്ദു കലേഷ്, ജൂറി അംഗങ്ങളായ കൃഷാന്ത് R. K., അർച്ചന പത്മിനി എന്നിവരോടുള്ള സംവാദപരിപാടിയും അരങ്ങേറി. പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന്റെ മാർഗ്ഗദർശിയും വിഖ്യാത ചലച്ചിത്ര നിരൂപകനുമായ എം എഫ് തോമസ് ആശംസകൾ അറിയിച്ചു.
പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രതിധ്വനി കോഴിക്കോട് എക്‌സിക്യൂട്ടീവ് അംഗം പ്യാരേലാൽ, ഫെസ്റ്റിവൽ കൺവീനർ ചൈതന്യൻ എന്നിവർ ആശംസകൾ അറിയിക്കുകയും ക്വിസ ചലച്ചിത്രോല്‌സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടർ മുഹമ്മദ് അനീഷ് നന്ദിയും രേഖപ്പെടുത്തി.
PQFF'21 അവാർഡ് ജേതാക്കൾ
മികച്ച ഹ്രസ്വചിത്രം
-----------------
കോൺസ്പിരസി ഓഫ് കാലചക്ര - സംവിധാനം - വിഷ്ണുലാൽ സുധ(Envestnet)
മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രം
-----------------------------
ഹൈഡ് ആൻഡ് സീക് - സംവിധാനം - ഹരീഷ് ഗോവിന്ദ് (Art technology and Software India PVT LTD)
മികച്ച സംവിധായകൻ
---------------------
വിഷ്ണുലാൽ സുധ ( കോൺസ്പിരസി ഓഫ് കാലചക്ര )
അഭിമന്യു രാമാനന്ദൻ മെമോറിയൽ അവാർഡ് - മികച്ച നടൻ
-----------------------------
അരുൺ നന്ദകുമാർ എസ് (ഡേവിഡ്)
മികച്ച നടി
---------------------------------
എലിസബത്ത് കെസിയ ( ഹൈഡ് ആൻഡ് സീക് )
മികച്ച തിരക്കഥാകൃത്ത്
------------------
വിഷ്ണുലാൽ സുധ ( കോൺസ്പിരസി ഓഫ് കാലചക്ര )
മികച്ച ഛായാഗ്രഹണം
----------------------
സിബിൻ ചന്ദ്രൻ( കോൺസ്പിരസി ഓഫ് കാലചക്ര )
മികച്ച എഡിറ്റർ
------------------
അശ്വിൻ കൃഷ്ണ (ഡേവിഡ്)