ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ 56-)o മത്തെ ഓൺലൈൻ ബാച്ച് പി സി സനൂപ് (യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി) ഉദ്ഘാടനം ചെയ്തു.അനു വിൻസെന്റ് (എൻ സി ഡി സി ട്രെയിനീ ടീച്ചർ ) ആധ്യക്ഷത വഹിച്ച പരിപാടിയിൽ പട്രിഷ (എൻ സി ഡി സി ട്രെയിനീ ടീച്ചർ ) സ്വാഗതമർപ്പിച്ചു .

ബാബാ അലക്‌സാണ്ടർ (മാസ്റ്റർ ട്രെയിനർ, എൻസിഡിസി) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ ബിന്ദു സരസ്വതി ഭായ് (എൻസിഡിസി ഇവല്യൂവേറ്റർ ), ഷീബ പി കെ (56-)മത്തെ ബാച്ച് ഫാക്കൾട്ടി ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കാലഘട്ടത്തിന്റെ മാറ്റത്തിൽ വിദ്യാഭ്യാസ മേഖലയിൽ വളരെ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളതെന്നും അതിനൊരു ഉദാഹരണമാണ് പശ്ചാത്യ രാജ്യങ്ങളിൽ മാത്രം ഉണ്ടായിരുന്ന മോണ്ടിസോറി പഠനം ഇന്ത്യയിലും വളർന്നു വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഈ ഒരു മാറ്റം അദ്ധ്യാപകരും രക്ഷിതാക്കളും ഒരു പോലെ സ്വാഗതം ചെയ്യുന്നു. കുട്ടികളുടെ വളർച്ചയിൽ മോണ്ടിസോറി പഠനം നല്ലൊരു പങ്ക് വഹിക്കുന്നു. അതുപോലെ എൻ സി ഡി സിയും എന്ന് അദ്ദേഹം ഉദ്ഘാടനവേളയിൽ പറഞ്ഞു . 'വളർന്നു വരാൻ ഒരു വേദി മാത്രമാണ് എൻ സി ഡി സി നൽകുന്നതെന്നും അതിനെ പൂർണമായി ഉപയോഗിച്ച് നല്ലൊരു അദ്ധ്യാപികയാവണമെന്നും ' മുഖ്യ പ്രഭാഷകനായ ബാബാ അലക്‌സാസാണ്ടർ ആശിർവദിച്ചു. ഒരു മണിക്കൂർ നീണ്ടുനിന്ന യോഗം കലാ പരിപാടികളോടെ സമാപിച്ചു. പുതിയ ബാച്ചിലേക്കുള്ള അഡ്‌മിൻ തുടരുന്നു.
കൂടുതൽ വിവരങ്ങൾക്ക് +917510220582
ഫേസ്‌ബുക് ലൈവ് ലിങ്ക് https://www.facebook.com/ncdconline/videos/418614796661403/