മൂന്നു ദിവസമായി മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തിൽ നടന്നു വന്നിരുന്ന ബിജെപി ആലപ്പുഴ ജില്ലാ പഠന ശിബിരം സമാപിച്ചു. മൂന്ന് ദിവസങ്ങളായി സംഘടനാ പരവും രാഷ്ട്രീയ പരവുമായ വ്യസ്ത്യസ്ത വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ലാസുകൾ ക്രമീകരിച്ചത് , ത്രിദിന പഠന ക്യാമ്പിന്റെ സമാപന സമ്മേളനം ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശ് ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവർത്തനം മുൻപോട്ടു കൊണ്ടുപോകാൻ കൂട്ടായ പരിശ്രമവും പ്രയത്‌നവും ഉണ്ടങ്കിൽ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ എം വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു . ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ , ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ കെ സോമൻ , ദക്ഷിണ മേഖലാ ഉപാധ്യക്ഷൻ ഡി അശ്വനി ദേവ് , ദക്ഷിണ മേഖലാ സെക്രട്ടറി ബി കൃഷ്ണകുമാർ ജില്ലാ ജനറൽ സെക്രട്ടറി മാരായ എൽ പി ജയചന്ദ്രൻ , വിമൽ രവീന്ദ്രൻ സംസ്ഥാന സമിതി അംഗം കെ എൻ ഗീതാകുമാരി എന്നിവർ പ്രസംഗിച്ചു.