- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടിആർഎസിനെ ഭാരത രാഷ്ട്ര സമിതിയാക്കി മാറ്റും; ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ കെ ചന്ദ്രഖേശര റാവു
ഹൈദരബാബാദ്: ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ നീക്കവുമായി തെലങ്കാന രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രഖേശര റാവു. ടിആർഎസിനെ ദേശീയ പാർട്ടിയാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
പാർട്ടിയുടെ 21 സ്ഥാപക ദിനാഘോഷത്തിലാണ് നിർണായക പ്രഖ്യാപനം. ടിആർഎസിനെ ഭാരത രാഷ്ട്ര സമിതിയാക്കി മാറ്റുമെന്നാണ് പ്രഖ്യാപനം.
രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി ചർച്ച നടത്തയിതന് പിന്നാലെയാണ്, കെസിആർ ദേശീയ പാർട്ടി രൂപീകരണ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രശാന്ത് കിഷോറിന്റെ ഐ പാക്കുമായി ടിആർഎസ് കരാറിൽ എത്തിയിരുന്നു.
ബിജെപി, കോൺഗ്രസ് ഇതര സഖ്യത്തിന് ശ്രമം നടത്തുന്നതിനിടെയാണ് കെസിആർ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഗതി മാറ്റാൻ പുതിയ അജണ്ട കൊണ്ടുവരേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 'ഹൈദരാബാദ് ആ പുതിയ അജണ്ടയുടെയും പ്രത്യയശാസ്ത്രത്തിന്റെയും വേദിയാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.'- അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി, കോൺഗ്രസ് ഇതര സഖ്യമുണ്ടാക്കാനുള്ള നീക്കത്തിലാണ് കെസിആർ. ഇതിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. മഹാരാഷ്ട്ര, ബംഗാൾ, തമിഴ്‌നാട് മുഖ്യമന്ത്രിമാരായ ഉദ്ധവ് താക്കറെ, മമത ബാനർജി, എംകെ സ്റ്റാലിൻ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ ടിആർഎസിന് ഒപ്പം നിൽക്കാനാണ് സിപിഐയുടെയും സിപിഎമ്മിന്റെയും തീരുമാനം.




