കൊച്ചി: ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നായ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ മാനേജ്‌മെന്റെ് സ്റ്റഡീസും (ജിംസ്), സ്‌കിൽ ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള ലോജിസ്റ്റിക്‌സ് സ്‌കിൽ കൗൺസിലും (എൽ.എസ്.സി) ചേർന്ന് കൊളാബറേറ്റീവ് പാർട്ട്‌ണേഴ്‌സ് ആകുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. എറണാകുളം പ്രസ് ക്ലബ്ബിൽ വച്ചു നടന്ന ചടങ്ങിൽ എൽ.എസ്.സി ഹെഡ് ഓഫ് എഡ്യൂക്കേഷണൽ ഇനിഷ്യേറ്റിവിസ് പ്രൊ. എസ്സ് ഗണേശൻ ജിംസ് സിഇഒ എസ്. എസ് ശ്രീജിത്തിന് ധാരണാപത്രം കൈമാറി.

ധാരണാ പത്രപ്രകാരം, ജിംസും കാലിഫോർണിയയിലുള്ള വേൾഡ് യൂണിവേഴ്‌സിറ്റി കൺസോർഷ്യവും ചേർന്ന് നടത്തുന്ന ലോജിസ്റ്റിക്ക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിലുള്ള വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് ഇനിമുതൽ ലോജിസ്റ്റിക്ക് സെക്ടർ സ്‌കിൽ കൗൺസിലിന്റെ അംഗീകാരവും ഉണ്ടായിരിക്കുന്നതാണ്.

ധാരണപ്രകാരം ജിംസിന് ഇന്ത്യയിലെവിടെയും, കൊളാബറേറ്റിവ് സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ നടത്താനുള്ള ഫ്രാഞ്ചൈസികളും, ശാഖകളും തുറക്കാനുമുള്ള അനുമതികൂടെ ലഭ്യമായിരിക്കുന്നു.

വേൾഡ് അക്കാദമി ഓഫ് ആർട്ട് ആൻഡ് സയൻസ് പ്രസിഡന്റ് ആൻഡ് സിഇഒ ഡോ.ഗ്യാരി ജേക്കബ്‌സ്, ജിംസ് സിഇഒ എസ്. എസ് ശ്രീജിത്ത്, എൽ.എസ്.സി ഹെഡ് ഓഫ് എഡ്യൂക്കേഷണൽ ഇനിഷ്യേറ്റിവിസ് പ്രൊ. എസ്സ് ഗണേശൻ, എൽ.എസ്.സി അക്കാദമിക്ക് ആൻഡ് സ്‌കിൽ ഹെഡ് ഡോ.ഗായത്രി ഹരീഷ്, മാരിടൈം ഹെഡ് ഡോ. സി. ഉണ്ണികൃഷ്ണൻ, ഡയറക്ടർ ഓഫ് വേൾഡ് യൂണിവേഴ്‌സിറ്റി കൺസോർഷ്യം ജനനി ഹരീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.