- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃത സർവ്വകലാശാല ലൈബ്രറിയിൽ നിമ്പസ് പ്ലാറ്റ്‌ഫോം തുടങ്ങി
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുള്ള സെൻട്രൽ ലൈബ്രറിയിൽ ഇലക്ട്രോണിക് പുസ്തകങ്ങളും ജേണലുകളും ഉപയോഗിക്കാനുള്ള പ്ലാറ്റ്‌ഫോമായ നിമ്പസ് (KNIMBUS) ആരംഭിച്ചു. കേരള സംസ്ഥാന വിദ്യാഭ്യാസ കൗൺസിലിന്റെ സഹായത്തോടെ സർവ്വകലാശാല സെൻട്രൽ ലൈബ്രറിയിൽ നിലവിൽ വന്ന നിമ്പസ് പ്ലാറ്റ്‌ഫോം സർവ്വകലാശാല ഐ. ക്യു. എ. സി. ഡയറക്ടർ ഡോ. ടി. മിനി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ലൈബ്രേറിയൻ ഡോ. എ. വിജയകുമാർ അധ്യക്ഷനായിരുന്നു. ജോയിന്റെ രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, ഡോ. ഭവാനി വി. കെ., ഡോ. കെ. യമുന എന്നിവർ പ്രസംഗിച്ചു.
Next Story