- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്യമൃഗശല്യം, കർഷകഭൂമി ജപ്തി വിഷയങ്ങളിൽ സംസ്ഥാന വ്യാപക പ്രക്ഷോഭവുമായി രാഷ്ട്രീയ കിസാൻ മഹാസംഘ്
കോട്ടയം: സംസ്ഥാനത്തുടനീളം അതിരൂക്ഷമായിരിക്കുന്ന വന്യമൃഗശല്യത്തിനെതിരെയും മാനദണ്ഡങ്ങൾ ലംഘിച്ച് കർഷകഭൂമി കയ്യേറി ജപ്തിചെയ്യുന്ന ബാങ്ക് നടപടികൾക്കെതിരെയും കേരളത്തിലെ വിവിധ സ്വതന്ത്ര കർഷകസംഘടനകളെ ഏകോപിപ്പിച്ച് സംസ്ഥാന വ്യാപകമായി പ്രക്ഷോഭമാരംഭിക്കുമെന്ന് കോട്ടയത്തുചേർന്ന കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി പ്രഖ്യാപിച്ചു.
സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കുന്നതിൽ വനംവകുപ്പുൾപ്പെടെ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുമ്പോൾ ജീവൻ നിലനിർത്താൻ ജനങ്ങൾക്ക് നിയമം കൈയിലെടുക്കേണ്ട സാഹചര്യമാണുള്ളത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാതിരിക്കുന്നതിന്റെ പിന്നിൽ സംസ്ഥാന സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഉദാസീനതയും വിരുദ്ധനിലപാടുമാണ്. പൊതുവേദികളിൽ സ്നേഹം പ്രസംഗിക്കുകയും പിന്നാമ്പുറങ്ങളിൽ ദ്രോഹനിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഇരട്ടമുഖവും വിരുദ്ധസമീപനവും പൊതുസമൂഹം തിരിച്ചറിയണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
സ്വതന്ത്ര വ്യാപാരക്കരാറുകൾ-വെല്ലുവിളികൾ, ദേശീയ കർഷക പ്രക്ഷോഭം തുടർച്ച, കേരളത്തിൽ നടത്തുന്ന ദേശീയ കൺവൻഷൻ, കർഷകർ നേരിടുന്ന വന്യമൃഗശല്യം, കർഷക ജപ്തി കടബാധ്യതകൾ, പ്രകൃതി കൃഷിയും കാർഷികമേഖലയും എന്നീ വിഷയങ്ങളിൽ ദേശീയ കോർഡിനേറ്റർ ബിജു കെ.വി. പാലക്കാട്, സൗത്ത് ഇന്ത്യൻ കോർഡിനേറ്റർ പി.ടി. ജോൺ വയനാട്, കൺവീനർ അഡ്വ.ജോൺ ജോസഫ്, എറണാകുളം, ട്രഷറർ ജിന്നറ്റ് മാത്യു തൃശൂർ, കൺവീനർ ഡോ. ജോസ്‌കുട്ടി ഒഴുകയിൽ മൂവാറ്റുപുഴ, മനു ജോസഫ് തിരുവനന്തപുരം, പി.ജെ.ജോൺ മാസ്റ്റർ നിലമ്പൂർ എന്നിവർ വിഷയാവതരണങ്ങൾ നടത്തി. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ഭാഗമാകുന്ന ഡെമോക്രാറ്റിക് കർഷക ഫെഡറേഷൻ, പ്രകൃതി കർഷക ഫെഡറേഷൻ, ജയ് കിസാൻ ആന്ദോളൻ, നീതിസേന, കേരള ഫാർമേഴ്സ് അസോസിയേഷൻ, കാർഷിക പുരോഗമന സമിതി എന്നീ കർഷകസംഘടനകളെ ജയ്പ്രകാശ് വൈക്കം പരിചയപ്പെടുത്തി. തുടർന്ന് സംസ്ഥാന കമ്മിറ്റി സ്വീകരിച്ചു.
രാജഗോപാലൻ എം. പത്തനംതിട്ട, ജോർജ് സിറിയക് പാലക്കാട്, പീറ്റർ തിരുവനന്തപുരം, രാജൻ അബ്രാഹം, ഹരിദാസ് കല്ലടിക്കോട്, ബാലകൃഷ്ണൻ കെ. മലപ്പുറം, സിറാജ് കൊടുവായൂർ, വിദ്യാധരൻ ചേർത്തല, സണ്ണി തുണ്ടത്തിൽ കണ്ണൂർ, റോസ് ചന്ദ്രൻ തിരുവനന്തപുരം, ജോസഫ് ചാണ്ടി ഇടുക്കി, നൈനാൻ തോമസ് ആലപ്പുഴ, സൈബി അക്കര ചങ്ങനാശ്ശേരി, രാജീവ് മേച്ചേരി, ജേക്കബ് മേലേടത്ത് കാസർഗോഡ്, ഷാജി കാടമന കാസർഗോഡ് എന്നിവർ സംസാരിച്ചു.
ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11ന് പാല ശാലോം പാസ്റ്ററൽ സെന്ററിൽ ഇൻഫാമിന്റെ നേതൃത്വത്തിൽ കർഷക കമ്മീഷൻ സിറ്റിങ് നടത്തപ്പെടും.