- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്ലാഹു ഖുറാൻ മനുഷ്യന് നൽകിയതിന്റെ ഓർമ്മയ്ക്കായി ഇന്നലെ മെക്കയിൽ തടിച്ചുകൂടിയത് പതിനായിരങ്ങൾ; രണ്ടു വർഷത്തെ സാമൂഹികാകലത്തിനു ശേഷം മെക്കയിലേക്ക് വിശ്വാസികൾ ഒഴുകിയെത്തിയ കാഴ്ച്ച നയനാനന്ദകരം
വിശുദ്ധ റമദാൻ മാസത്തിലെ 27-ാം രാത്രിയുടെ പുണ്യം നുകരാൻ മെക്കയിലെ വലിയ പള്ളിയിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയത്. കോവിഡ് മഹാമാരിയുടെ വരവിനു ശേഷം ഇതാദ്യമായായിരുന്നു ഇത്രയും വൻ തിർക്ക് ഇവിടെ ദൃശ്യമാകുന്നത്. ബുധനാഴ്‌ച്ച എടുത്ത ചിത്രങ്ങളിൽ മോസ്‌കിനകത്തു തന്നെ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥിക്കുന്നതും ക അബയിൽ വലം വയ്ക്കുന്നതും കാണാം.
എന്നാൽ, ആകാശത്തുനിന്നെടുത്ത ചിത്രങ്ങളിലാണ് യഥാർത്ഥത്തിൽ എത്രമാത്രം വിശ്വാസികൾ ഇവിടെ എത്തിച്ചേർന്നിട്ടുണ്ടെന്ന് വ്യക്തമാകുന്നത്. ക അബയ്ക്ക്ചുറ്റുമായി പതിനായിരക്കണക്കിന് വിശ്വാസികളായിരുന്നു തിങ്ങിനിരന്നത്. 2019- ന് ശേഷം കാണാനാകാത്ത ഒരു കാഴ്‌ച്ചയായിരുന്നു അത്. അന്താരാഷ്ട്രാ യാത്രാ നിയന്ത്രണങ്ങളും അതുപോലെ, സൗദി അറേബ്യയുടെ കോവിഡ് നിയന്ത്രണങ്ങളുമൊക്കെയായി കഴിഞ്ഞ വർഷങ്ങളിൽ ഇത്രയധികം തിരക്ക് ഇവിടെ അനുഭവപ്പെടാറില്ലായിരുന്നു. 2020-ലും 2021 ലും റമദാൻ പ്രാർത്ഥനകൾ നടന്നിരുന്നെങ്കിലും പള്ളിക്ക് അകത്തേക്ക് വളരെ പരിമിതമായ എണ്ണം വിശ്വാസികളെ മാത്രമായിരുന്നു അനുവദിച്ചിരുന്നത്.
ലായ്ലാത് അൽ ഖദർ അഥവാ ശക്തിയുടെ രാത്രി എന്നറീയപ്പെടുന്ന വിശുദ്ധ റമദാൻ മാസത്തിലെ 27-ാം രാത്രിയാണ് ഏറെ പ്രാധാന്യമുള്ളത്. ഈ ദിവസമാണ് അള്ളാഹു മനുഷ്യർക്കായി ഖുറാൻ ഭൂമിയിലേക്ക് അയച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാത്രമല്ല, ഈ പുണ്യഗ്രന്ഥത്തിലെ ആദ്യ വരികൾ പ്രവാചകന് വെളിപ്പെടുത്തിയതും ഈ രാത്രിയിലായിരുന്നത്രെ. ഈ പുണ്യ ദിവസത്തിന്റെ അനുഗ്രഹം വാങ്ങാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി പതിനായിരങ്ങളാണ് വിശുദ്ധ മെക്കയിലെത്തിയത്.
സമാനമായ രീതിയിൽ യെരുശലേം ഉൾപ്പടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലും ഇസ്ലാമത വിശ്വാസികളുടെ ഒത്തുചേരലുകൾ ഉണ്ടായി. വിശ്വാസം, പ്രാർത്ഥന, പുണ്യപ്രവർത്തികൾ, തീർത്ഥയാത്ര എന്നിവയ്ക്കൊപ്പം റമദാൻ മാസത്തിലെ നോമ്പും ഇസ്ലാമത വിശ്വാസത്തിലെ അഞ്ച് പ്രധാന കാര്യങ്ങളിൽ ഒന്നാണ്.ആരോഗ്യമുള്ള ഓരോ ഇസ്ലാമത വിശ്വാസിയും, യാത്രചെയ്യാൻ സാധിക്കുമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും മെക്ക സന്ദർശിക്കണം എന്നാണ് ഇതിലെ തീർത്ഥയാത്രയുമായിബന്ധപ്പെടുത്തി പറയുന്നത്. ഈ വർഷത്തെ തീർത്ഥാടനമ്മ് ജൂലായ് മാസത്തിലായിരിക്കും.
ജറുസലേമിലെ അൽ അഖ്സ മോസ്‌ക്കിലും ബുധനാഴ്‌ച്ച പ്രത്യേക പ്രാർത്ഥനകൾ നടന്നു. ആയിരക്കണക്കിന് വിശ്വാസികളായിരുന്നു ഇവിടെയും തടിച്ചുകൂടിയത്. ഗസ്സയിലെ സയ്ദ് അൽ ഹഷീം മോസ്‌കിലും നിരവധി വിശ്വാസികളെത്തി.
മറുനാടന് മലയാളി ബ്യൂറോ