അബുദാബി: യുഎഇയിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് മൂൺ സൈറ്റിങ് കമ്മിറ്റി. റമദാൻ 29 ആയ ശനിയാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമാവുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

മാസപ്പിറവി കണ്ടവർ 026921166 എന്ന നമ്പറിൽ ബന്ധപ്പെടുകയും അടുത്തുള്ള കോടതിയിലെത്തി സത്യപ്രസ്താവന നൽകുകയും വേണം.

റമദാൻ വ്രതാനുഷ്ഠാനത്തിന് പരസമാപ്തി കുറിച്ചുകൊണ്ട് അറബി മാസം ശവ്വാൽ ഒന്നാം തീയ്യതിയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാൽ ഗൾഫിൽ ഞായറാഴ്ചയായിരിക്കും പെരുന്നാൾ ആഘോഷം. ശനിയാഴ്ച മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ 30 നോമ്പുകൾ പൂർത്തിയാക്കി തിങ്കളാഴ്ച പെരുന്നാൾ ആഘോഷിക്കും.