ഹൈദരബാദ്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തന്നെ ശല്യം ചെയ്തയാളെ വടികൊണ്ടുതല്ലി യുവതി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. യുവതിയുടെ നടപടിയെ അഭിനന്ദിച്ച് വനിതാ കമ്മീഷൻ രംഗത്തുവന്നു.

യുവതി ശല്യം ചെയ്തയാളെ മർദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വനിതാകമ്മീഷൻ മേധാവി യുവതി മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.