അഹമ്മദാബാദ്: ഗുജറാത്തിൽ ഫോൺ വിളിയുടെ അടിസ്ഥാനത്തിൽ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തയാൾക്ക് എട്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടതനുസരിച്ച് കോൺട്രാക്ടർ പ്രവർത്തിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത്. വ്യാജ ആപ്പാണെന്ന് തിരിച്ചറിഞ്ഞ കോൺട്രാക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

രാജ്കോട്ടിലാണ് സംഭവം. ഫോൾ വിളിയുടെ അടിസ്ഥാനത്തിൽ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്ത കോൺട്രാക്ടർക്കാണ് എട്ടുലക്ഷം രൂപ നഷ്ടപ്പെട്ടത്. ടെലികോം കമ്പനിയുടെ നോഡൽ ഓഫീസർ ആണ് എന്ന് പറഞ്ഞാണ് വിളിച്ചത്.