റിയാദ്: 163 ഹൂതി തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർകി അൽ മാലികി അറിയിച്ചു. മാനുഷിക പരിഗണന മുൻനിർത്തിയാണ് പ്രഖ്യാപനമെന്ന് 'സൗദി പ്രസ് ഏജൻസി' റിപ്പോർട്ട് ചെയ്തു.

രാജ്യത്തിന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ പശ്ചാത്തലത്തിലും യെമൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.