ചെന്നൈ: തമിഴ്‌നാട്ടിൽ ഇലട്രിക് സ്‌കൂട്ടർ തീപിടിച്ച് അപകടം. സ്‌കൂട്ടർ ഓടിക്കുന്നതിനിടെയാണ് അപകടം. ഹൊസൂരിൽ ശനിയാഴ്ചയാണ് സംഭവം. ഒകിനാവ ഐ പ്രെയ്‌സ് മോഡൽ സ്‌കൂട്ടറിനാണ് തീപിടിച്ചത്.

ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ഒരു വർഷം മുമ്പാണ് ഇ -സ്‌കൂട്ടർ വാങ്ങിയത്. ശനിയാഴ്ച വാഹനമോടിക്കുന്നതിനിടെ ബാറ്ററിയുടെ സമീപത്തുനിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഒതുക്കി നിർത്തി. ഉടൻതന്നെ സ്‌കൂട്ടറിൽനിന്ന് തീ ആളിപ്പടരുകയും ചെയ്തു. ആർക്കും പരിക്കേറ്റിട്ടില്ല.