- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാൾ നിലാവ് നാട്ടിൽ പ്രകാശനം ചെയ്തു
ആഘോഷങ്ങളെ മാനവ സൗഹൃദത്തിന്റെ അടയാളങ്ങളാക്കി സമൂഹത്തിൽ സ്‌നേഹവും സൗഹാർദ്ധവും ശക്തിപ്പെടുത്താൻ പ്രയോജനപ്പെടുത്തണമെന്ന് ബിസിനസ് കേരള ചെയർമാൻ നൗഷാദ് ഇ.പി. അഭിപ്രായപ്പെട്ടു. സാമൂഹ്യ സൗഹാർദ്ധവും ഏക മാനവികതയും ഉദ്ഘോഷിച്ച് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ളസ് പസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്റെ നാട്ടിലെ പ്രകാശനം മങ്കട കെ.പി. മാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലുഷമായ സമകാലിക സാഹചര്യത്തിൽ പ്രവാസ ലോകത്തുനിന്നും ഒരുമയുടേയും ഐക്യത്തിന്റേയും ശബ്ദങ്ങൾ പ്രതിധ്വനിക്കുന്നത് ആശാവഹമാണെന്നും ഇത്തരം സംരംഭങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരെ കൂടുതൽ അടുപ്പിക്കാനും സാമൂഹ്യ സൗഹാർദ്ധവും സഹകരണവും മെച്ചപ്പെടുത്താനുമുള്ള സോദ്ദേശ്യ ശ്രമങ്ങൾ ശ്ളാഘനീയമാണെന്നും ഇത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തണമെന്നും പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയ ഗ്രീൻ ജോബ്സ് റിക്രൂട്ട്മെന്റ് കൺസൽട്ടൻസി സർവീസസ് മാനേജിങ് ഡയറക്ടർ മുഹമ്മദലി കെ. ഷാനു അഭിപ്രായപ്പെട്ടു.
വൈറ്റ് മാർട്ട് മങ്കട ജനറൽ മാനേജർ ജൗഹറലി തങ്കയത്തിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മങ്കട ഓർഫനേജ് പ്രസിഡണ്ട് ഉമർ തയ്യിൽ , മങ്കട ജുമ മസ്ജിദ് ഖാളിയും ഖത്തീബുമായ മജീദ് സ്വലാഹി, കെ.പി.മാൾ മാനേജിങ് ഡയറക്ടർ കെ.പി. അബ്ദുൽ ഹമീദ് ഹാജി, വൈറ്റ് മാർട്ട് ഡയറക്ടർ അബ്ദുൽ മജീദ് പുള്ളേക്കൻ തൊടി, തുഞ്ചൻ മെമോറിയൽ ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ടി.ഷാഫി മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് പെരുന്നാൾ നിലാവ് ഓൺ ലൈനിൽ വായിക്കുവാൻ https://internationalmalayaly.com/perunnal-nilavu-eid-ul-fitr-2022/ എന്ന ലിങ്ക് സന്ദർശിക്കാം.