ജലന്ധർ: ഭാര്യയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഭർത്താവ് ജയിൽ ശിക്ഷ അനുഭവിക്കവെ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട യുവതി മറ്റൊരു സംസ്ഥാനത്ത് കാമുകനൊപ്പം താമസിക്കുന്നതായി കണ്ടെത്തി. ഇത് ത്രികോണ പ്രണയത്തിന്റെ കേസാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് ഓഫീസർക്ക് തോന്നിയ സംശയമാണ് യുവതിയേയും കാമുകനെയും കണ്ടെത്താൻ വഴിയൊരുക്കിയത്.

ശാന്തി ദേവി എന്ന യുവതി 2016 ജൂൺ 14 ന് ലക്ഷ്മിപൂർ നിവാസിയായ ദിനേശ് റാമിനെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം, ശാന്തി ഭർത്താവിന്റെ വീട്ടിൽ നിന്ന് ഒളിച്ചോടി പഞ്ചാബിലെ കാമുകനൊപ്പം താമസിക്കുകയായിരുന്നു

യുവതിയെ കാണാതായതിന് പിന്നാലെ ഭർത്താവ് സ്ത്രീധന പീഡനം നടത്തി ആരോപിച്ച് വീട്ടുകാരും യുവതിയെ കൊലപ്പെടുത്തിയെന്നും ആരോപിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇരയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ദിനേശിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തി ജയിലിലടക്കുകയും ചെയ്തു. പിന്നെയാണ് കള്ളക്കളി പുറത്തുവന്നത്

തന്റെ മകൾ ദിനേശ് റാമിനെ 2016ൽ വിവാഹം കഴിച്ചുവെന്നും എന്നാൽ മകളെ കാണാനില്ലെന്ന വിവരം ലഭിച്ചെന്നും ഭർതൃവീട്ടിൽ ചെന്ന് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ശാന്തിയുടെ പിതാവ് യോഗേന്ദ്ര യാദവ് പൊലീസിനോട് പറഞ്ഞു

ഒരു വർഷം മോട്ടോർ ബൈക്കും 50,000 രൂപയും ആവശ്യപ്പെട്ട് മകൾ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടു എന്നും അദ്ദേഹം ആരോപണമുയർത്തി. തുടർന്ന് ദിനേശിനെതിരെ എഫ്ഐആർ ഫയൽ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു

എന്നിരുന്നാലും, സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സംശയം തോന്നുകയും, ശാന്തിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്താൻ സാങ്കേതിക സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സാങ്കേതിക നിരീക്ഷണത്തിന്റെ സഹായത്തോടെ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട യുവതി യഥാർത്ഥത്തിൽ പഞ്ചാബിലെ ജലന്ധർ ജില്ലയിൽ കാമുകനൊപ്പമാണ് താമസിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി

സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് പൊലീസ് സംഘം രൂപീകരിക്കുകയും യുവതിയെ മോത്തിഹാരിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ഇതിൽ ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ, ഭാര്യ ശാന്തിയുടെ 'കൊലപാതക'ത്തിന് അവരുടെ ഭർത്താവ് ഏറെ നാളുകളായി ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു എന്നതാണ്.