- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ: സെൻട്രൽ റെയിൽവേ പാസഞ്ചേഴ്സ് സർവീസസ് കമ്മിറ്റി അംഗങ്ങൾ കണ്ണൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. മംഗ്ളൂര് മുതൽ പാലക്കാട് വരെയുള്ള സ്റ്റേഷനുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂർ റെയിൽവേ സന്ദർശിച്ചത്. അംഗങ്ങളായ ജയന്തിലാൽ, സുരമാ പാണ്ഡേ, ഏറ്റുമാനൂർ രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ചത്. ഇതിനു ശേഷം റെയിൽവേ സ്റ്റേഷനിലെ അപര്യാപ്തകളെ കുറിച്ചു യാത്രക്കാരിൽ നിന്നും അഭിപ്രായമാരാഞ്ഞു.
പ്ലാറ്റ്‌ഫോമുകളിലെ പ്രവർത്തനരഹിതമായ ഫാനുകളും ലൈറ്റുകളും പ്രവർത്തിപ്പിക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് അംഗങ്ങൾ ഉറപ്പ് നൽകി. ടിക്കറ്റ് കൗണ്ടറുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. അതോടൊപ്പം തന്നെ അടഞ്ഞുകിടക്കുന്ന സ്റ്റാളുകൾ തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അംഗങ്ങൾ പറഞ്ഞു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. രാജൻ, സെക്രട്ടറി അരുൺ കൈതപ്രം, കണ്ണൂർ മണ്ഡലം പ്രസിഡന്റ് അർച്ചന വണ്ടിച്ചാൽ, എം.കെ. വിനോദ്, കെ. രതീശൻ, കെ. ബിനിൽ, പി.ടി. രമേശൻ, ജിജു വിജയൻ തുടങ്ങിയവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.


