- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാൻ ബന്ധം; നാല് ഭീകരർ ഹരിയാണയിൽ പിടിയിൽ; ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു
ചണ്ഡീഗഡ്: ഖലിസ്ഥാനി ഭീകരപ്രവർത്തകരെന്ന് സംശയിക്കുന്ന നാലംഗ സംഘത്തെ ഹരിയാണയിലെ ഒരു ടോൾ പ്ലാസയിൽ നിന്ന് അറസ്റ്റുചെയ്തു. ഇവരുടെ പക്കൽനിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. പാക്കിസ്ഥാൻ ചാര സംഘടനയായ (ഇന്റർ സർവീസസ് ഇന്റലിജൻസ്) ഐഎസ്ഐയുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
ഗുർപ്രീത്, അമൻദീപ്, പർമീന്ദർ, ഭൂപീന്ദർ എന്നിവരാണ് പൊലീസ് പിടിയിലായത്. മഹാരാഷ്ട്രയിലെ നാന്ദെഡ്, തെലങ്കാനയിലെ ആദിലാബാദ് എന്നിവടങ്ങളിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഇവർ കടത്തിയതെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബ് സ്വദേശികളായ ഇവർ രാജ്യത്തുടനീളം സ്ഫോടകവസ്തുക്കൾ കടത്തിവരികയായിരുന്നുവെന്നും നാലുപേർക്കും
സംഘത്തിലെ മുഖ്യപ്രതി ഗുർപ്രീത് നേരത്തെ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. പാക്കിസ്ഥാൻ ബന്ധമുള്ള രജ്ബീർ എന്നയാളെ ഗുർപ്രീത് ജയിൽവാസത്തിനിടെയാണ് പരിചയപ്പെട്ടത്.
ഡൽഹിലേക്കുള്ള യാത്രാമധ്യേയാണ് കർനാലിലെ ബസ്താര ടോൾ പ്ലാസയിൽ പുലർച്ചെ നാല് മണിക്ക് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ സ്ഫോടകവസ്തു വിദഗ്ധരെത്തിയാണ് പരിശോധന നടത്തിയത്. പാക്കിസ്ഥാനിൽ നിന്ന് ഇവരെ നിയന്ത്രിച്ചിരുന്ന ഹർവീന്ദർ സിങ് എന്ന ഭീകരപ്രവർത്തകന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് ഇവർ സ്ഫോടകവസ്തുക്കളും ആയുധങ്ങളും കടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ടിടങ്ങളിൽ ഇവർ സ്ഫോടകവസ്തുക്കളെത്തിച്ചിരുന്നു.
തദ്ദേശീയമായി നിർമ്മിച്ച പിസ്റ്റളുകൾ, വെടിയുണ്ടകൾ, മൂന്ന് കണ്ടെയ്നറുകളിലായി സ്ഫോടകവസ്തുക്കൾ, 1.3 ലക്ഷം രൂപ എന്നിവ ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. കൊറിയർ സർവീസ് എന്ന വ്യാജേനയാണ് ഇവർ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്താൻ ശ്രമിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തതായി കർനാൽ റേഞ്ച് ഐജി സതേന്ദർ കുമാർ ഗുപ്ത പിടിഐയോട് പറഞ്ഞു. ഇവരെ കൂടുതൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.




