- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ദുരഭിമാനക്കൊല; മുസ്ലിം യുവതിയെ വിവാഹം ചെയ്ത ദലിത് യുവാവിനെ തല്ലിക്കൊന്നു: മരിച്ചത് 25കാരനായ നാഗരാജു
ഹൈദരാബാദ്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ദക്ഷിണേന്ത്യയിൽ വീണ്ടും ദുരഭിമാനക്കൊല. മുസ്ലിം യുവതിയെ വിവാഹം ചെയ്ത ദലിത് യുവാവിനെ യുവതിയുടെ ബന്ധുക്കൾ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഭാര്യയോടൊപ്പം ബൈക്കിൽ പോകുകയായിരുന്ന കാർ വിൽപനക്കാരനായ ബി.നാഗരാജുവാണ് (25) യുവതിയുടെ ബന്ധുക്കളുടെ കത്തിക്ക് ഇരയായത്. നഗരമധ്യത്തിൽ ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ യുവതിയുട ബന്ധുക്കൾ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
ബാല്യകാല സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന നാഗരാജുവും , ഭാര്യ സയ്യിദ് ആഷ്രിൻ സുൽത്താനയും വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് പ്രണയിച്ച് വിവാഹിതരായവരാണ്. ഈ വിവാഹത്തെ ആഷ്രിന്റെ ബന്ധുക്കൾ എതിർത്തിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലൂടെ ബൈക്കിൽ പോകുമ്പോൾ തടഞ്ഞു നിർത്തിയ ആഷ്രിന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ഇരുമ്പുവടികൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തു.
നാഗരാജുവും ആഷ്രിൻ സുൽത്താനയും കഴിഞ്ഞ ജനുവരി 31 ന് ആര്യസമാജത്തിലാണ് വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായത്. ആഷ്രിൻ പല്ലവിയെന്നു പേരുമാറ്റുകയും ചെയ്തു. വിവാഹശേഷവും ആഷ്രിന്റെ വീട്ടുകാർ നാഗരാജുവിനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതേക്കുറിച്ചു പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
ബുധനാഴ്ച രാത്രി 8.45ന് സരൂൻ നഗറിൽ ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ആഷ്രിന്റെ സഹോദരൻ സയ്യിദ് മോബിൻ അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തടയാൻ ആഷ്രിൻ ശ്രമിക്കുന്നതും നിലവിളിക്കുന്നതും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.