കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എടച്ചലം കറത്തൊടിവീട്ടിൽ റംല കറത്തൊടി (50) അന്തരിച്ചു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 6.30-ന് വീട്ടിലായിരുന്നു അന്ത്യം. പൈങ്കണ്ണൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. 2015-20 ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയിൽ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. 12-ാം വാർഡായ എടച്ചലത്തുനിന്നാണ് ഇത്തവണ യു.ഡി.എഫ്. പ്രതിനിധിയായി വിജയിച്ചത്.

മഹിളാ ലീഗ് പഞ്ചായത്ത് കമ്മിറ്റി ഉപാധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. ഭർത്താവ്: മൊയ്തീൻ (കെ.എം. ഗ്രൂപ്പ് അരീക്കോട്). മക്കൾ: സൽമാനുൽ ഫാരിസ് (സിവിൽ എൻജിനീയർ), കെൻഷ, സഫ്‌വാൻ, സവാദ്. മരുമക്കൾ. സൈനുൽ ആബിദ് (സൗദി), തസ്നി.