കോട്ടയം: സ്വതന്ത്ര കർഷക സംഘടനകളുടെ ദേശീയ ഐക്യ വേദിയായ രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചു. ചെയർമാനായി ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ (ഐഫ) ചെയർമാൻ അഡ്വ.ബിനോയ് തോമസിനെയും ജനറൽ കൺവീനറായി മലനാട് കർഷക രക്ഷാസമിതി ചെയർമാൻ ഡോ: ജോസ്‌കുട്ടി ഒഴുകയിലിനേയും തിരഞ്ഞെടുത്തു. കഴിഞ്ഞ 4 വർഷമായി ചെയർമാനായി പ്രവർത്തിച്ചു വന്ന ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ കൂടിയായ അഡ്വ. വി സി സെബാസ്റ്റ്യൻ രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ സമിതി അംഗമായതിനെ തുടർന്നാണ് സംസ്ഥാന ജനറൽ കൺവീനറായിരുന്ന അഡ്വ. ബിനോയ് തോമസിനെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തത്. നേരത്തേ കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ സഹിതം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് റിപ്പോർട്ട് നൽകുന്നതിന് രാഷ്ട്രീയ കിസാൻ മഹാ സംഘ് രൂപീകരിച്ച ഒന്നാം കർഷക കമ്മീഷന്റെ ചെയർമാൻ കൂടിയാണ് അഡ്വ.ബിനോയ് തോമസ്.

വൈസ് ചെയർമാന്മാരായി വിവിധ സംഘടനാ നേതാക്കളായ മുതലാംതോട് മണി, ബേബി സക്കറിയാസ്, ജോയ് കണ്ണംചിറ, ഫാ.ജോസഫ് കാവനാടിയിൽ, ജയപ്രകാശ് ടി.ജെ, ജോയ് കൈതാരം, മനു ജോസഫ് എന്നിവരേയും കൺവീനർമാരായി മാർട്ടിൻ തോമസ്, വിദ്യാധരൻ ചേർത്തല, പി.കെ ബാലഗോപാൽ, ഷുക്കൂർ കണാജെ, ജോസ് അഞ്ചൽ, രാജൻ അബ്രാഹം, വേണുഗോപാലൻ പി.കെ, അഡ്വ. സുമിൻ എസ് നെടുങ്ങാടൻ, പി.ജെ ജോൺ മാസ്റ്റർ, സുനിൽ മഠത്തിൽ, സണ്ണി തുണ്ടത്തിൽ, എന്നിവരേയും ട്രഷററായി ജിന്നറ്റ് മാത്യുവിനേയും ദേശീയ സമിതി അംഗങ്ങളായി ബിജു കെ.വി, ഷെവലിയർ അഡ്വ.വി സി സെബാസ്റ്റ്യൻ, പി.ടി ജോൺ, അഡ്വ. ജോൺ ജോസഫ്, രാജു സേവ്യർ എന്നിവരേയും സമ്മേളനം തിരഞ്ഞെടുത്തു.