കണ്ണൂർ: കാറിടിച്ച പരുക്കേറ്റ ചികിത്സയിലായിരുന്ന വയോധികൻ മരണമടഞ്ഞു. കോരൻ പീടികയിലെ പി.ഉമ്മറാ(75)ണ് മരിച്ചത്. ശനിയാഴ്‌ച്ച രാത്രി 7.15ന് കോരൻപീടികയിലായിരുന്നു അപകടം.

പള്ളിയിലേക്ക് നിസ്‌കരിക്കാനായി റോഡരികിലൂടെ നടന്നുവരികയായിരുന്ന ഉമ്മറിനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും ഇന്ന് പുലർച്ചെയോടെ മരണമടയുകയായിരുന്നു. ഭാര്യ: കെ.യു ഫാത്തിമ.മക്കൾ: അബ്ദുള്ള, ജലീൽ,റഷീദ്, ഖദീജ.സാബിറ.മരുമക്കൾ: പി.നുസൈബ, പി.കെ. ആബിദ, എ.പി ഷൈമ, കുതുബുദ്ദീൻ.