മസ്‌കത്ത്: കഴിഞ്ഞ ഞായറാഴ്ച ഒമാനിലെ ഹൈമയിൽ വെച്ച് റോഡപകടത്തിൽ മരണപ്പെട്ട മലയാളി യുവതി ഷേബ മേരി തോമസിന്റെ (33) മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും.

ഒമാൻ സമയം രാവിലെ 11 മണിക്ക് മസ്‌കത്തിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ചൊവാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ചേപ്പാട് സേക്രട്ട് ഹാർട്ട് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ ചിലവഴിക്കുവാനായി യുഎഇയിൽ നിന്ന് ഒമാനിലെത്തിയതായിരുന്നു ഷേബയും കുടുംബവും.
ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒമാനിലെ ഹൈമക്ക് 50 കിലോമീറ്റർ അകലെവെച്ച് മറിയുകയായിരുന്നു.

അബുദാബിയിലെ ക്ലേവിലെൻഡ് ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഷേബാ മേരി. പിതാവ് - തോമസ്. മതാവ് - മറിയാമ്മ. ഭർത്താവ് - രാജു സജിമോൻ. മക്കൾ - എവ്ലിൻ, എഡ്വിൻ.