കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താൻ അതിജീവിതക്കൊപ്പമാണെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫ്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് കൊണ്ട് വഞ്ചി സ്‌ക്വയറിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു ജോ ജോസഫ്.

താനും അതിജീവിതക്കൊപ്പമാണ്. നന്മക്കൊപ്പമാണ്. ഇവിടെ നീതി പുലരണമെന്നും ജോ ജോസഫ് പറഞ്ഞു. വിമൺ ഇൻ സിനിമാ കലക്ടീവ് എന്ന സംഘടനയ്ക്ക് അംഗ ബലം കുറവാണെന്ന് സംഘടനാ അംഗം ആശ ആച്ചി ജോസഫ് സമരവേദിയിൽ പറഞ്ഞു.

എന്തു കൊണ്ട് ചില വിഷയങ്ങളിൽ പ്രതികരിക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. പ്രതികരിക്കാൻ മാത്രം സംഘനയിൽ ആളുകളില്ല. ആകെ 50 ഓളം വരുന്ന അം?ഗങ്ങളിൽ ഒരു സമയത്ത് എത്തിച്ചേരാൻ പറ്റുന്നത് നാല് പേർ മാത്രമാണെന്നും ആശ ആച്ചി ജോസഫ് വ്യക്തമാക്കി.