റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നു. പ്രതിദിന രോഗികളുടെ എണ്ണം മുന്നൂറ് കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 339 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്താകെ നാല് മരണവും റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗബാധിതരിൽ 112 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 755,415 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,563 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,103 ആയി തുടരുന്നു.

രോഗബാധിതരിൽ 3,749 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 56 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 15,434 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.

ജിദ്ദ - 98, റിയാദ് - 74, മക്ക - 45, മദീന - 43, ദമ്മാം - 19, അബഹ - 15, ത്വാഇഫ് - 5, അൽഖർജ് - 4, ജീസാൻ - 3, ഹുഫൂഫ് - 3, ദഹ്‌റാൻ - 3, ഖമീസ് മുശൈത്ത് - 2, ഖോബാർ - 2, യാംബു - 2, വാദി ദവാസിർ - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,513,181 ഡോസ് വാക്‌സിൻ കുത്തിവെച്ചു. ഇതിൽ 26,459,179 ആദ്യ ഡോസും 24,801,552 രണ്ടാം ഡോസും 13,252,450 ബൂസ്റ്റർ ഡോസുമാണ്.