- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈറ്റ്‌സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ രംഗ് 2.0 യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
പാലാ: യുവാക്കളുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ വിർച്ച്വൽ യൂത്ത് ഫെസ്റ്റിവലായ ' രംഗ് 2.0' സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികൾക്കുള്ള സമ്മാന ദാനവും എം എൽ എ നിർവ്വഹിച്ചു.
കൈറ്റ്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഇരുപതു ദിവസങ്ങളിൽ നാല് കാറ്റഗറികളിലായി സംഘടിപ്പിച്ച ചടങ്ങിൽ ഇരുന്നുറോളം ഇനങ്ങളിൽ ആയിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. പാലാ സെന്റ് തോമസ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി. സി. തങ്കച്ചൻ, കൈറ്റ്‌സ് കേരള സ്റ്റേറ്റ് ഡയറക്ടർ വിഷ്ണു ഉല്ലാസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹീര പരേഷ്, കൈറ്റ്‌സ് കോട്ടയം ഡിസ്ട്രിക്ട് ഹെഡ് ഭാഗ്യലക്ഷ്മി, ജയലക്ഷ്മി ജി എന്നിവർ എന്നിവർ പ്രസംഗിച്ചു. 'രംഗ് 2.0' വിജയികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൈറ്റ്‌സ് ഫൗണ്ടേഷൻ ദേശീയ തലത്തിൽ അടിസ്ഥാന സൗകര്യ വികസനം, കലാ-സംസ്‌കാരികം, പ്രകൃതി സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി പ്രവർത്തിച്ചു വരികയാണ്.
മലയോര മേഖലയുടെ വികസനത്തിന് മേച്ചാൽ റോഡിന് നിർണ്ണായക പങ്ക്: മാണി സി കാപ്പൻ
മൂന്നിലവ്: കാഞ്ഞിരംകവല - മേച്ചാൽ - നരിമറ്റം റോഡ് നവീകരണം മലയോര മേഖലയുടെ വികസനത്തിന് നിർണ്ണായക പങ്കു വഹിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ. നവീകരണ പ്രവർത്തനങ്ങളിൽ എം എൽ എ സംതൃപ്തി പ്രകടപ്പിച്ചു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ, ജോയി സ്‌കറിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ, മേച്ചാൽ വാർഡ് മെമ്പർ പി എൽ ജോസഫ്, യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി മാണി എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.