പാട്ന: വിവാഹവേദിയിൽ അതിക്രമിച്ച് കയറി വരനിൽ നിന്നും വരണമാല്യം തട്ടിയെടുത്ത് യുവതിയെ അണിയിച്ച് കാമുകനായ യുവാവ്.സംഭവം ബീഹാറിലെ ജയമലയിലാണ് നടന്നത്.

വിവാഹവേദിയിൽ എത്തിയ അമൻ എന്ന യുവാവാണ് വരന്റെ കൈയിലിരുന്ന വരണമാല്യം തട്ടിയെടുത്ത് വധുവിനെ അണിയിക്കുകയും, നിറുകയിൽ സിന്ദൂരം ചാർത്തുകയും ചെയ്തത്. പിന്നാലെ വരന്റെയും, വധുവിന്റെയും ബന്ധുക്കൾ ചേർന്ന് ഇയാളെ മർദ്ദിച്ചു.

എന്നാൽ പൊലീസ് എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വധുവും അമനും തമ്മിൽ പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാർ എതിർക്കുകയും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുകയുമായിരുന്നു. ഇതോടെ കാമുകനും വധുവും ചേർന്ന് നടത്തിയ ഗൂഢാലോചന പ്രകാരമാണ് വിവാഹവേദി നാടകീയ രംഗങ്ങൾക്ക് സാക്ഷിയായത്. വധു ഫോൺ വിളിച്ചതിനെ തുടർന്നാണ് കാമുകൻ വേദിയിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി.

വധുവും അമനും പ്രണയത്തിലായിരുന്നു.ഇതിനെ വധുവിന്റെ വീട്ടുകാർ എതിർക്കുകയും മറ്റൊരാളുമായി വിവാഹം തീരുമാനിക്കുകയും ചെയ്തു.ഇതോടെ വിവാഹം മുടക്കുന്നതിനായി വധും, അമനും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് പ്രശ്നങ്ങൾക്ക് കാരണം.

മണ്ഡപത്തിൽ എത്തിയ വധു അമനെ ഫോണിൽ ബന്ധപ്പെട്ടു.ഉടൻ അമൻ വേദിയിൽ എത്തി, തുടർന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി.വധുവിന്റെയും വരന്റെയും വീട്ടുകാർക്ക് പരാതി ഇല്ലാത്തതിനാൽ അമനെ പൊലീസ് വിട്ടയച്ചു.

വധുവിന്റെ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് കസ്റ്റഡിയിലെടുത്ത അമനെ വെറുതെവിടുകയായിരുന്നു. അതേസമയം, വധുവിന് മറ്റൊരാളുമായി ബന്ധമുള്ളതിനാൽ വിവാഹവുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് വരൻ അക്ഷയ് കുമാർ അറിയിച്ചു.