ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ ബുൾഡോസറുകൾ നാളെയും ഉരുളുമെന്ന് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ രാജ്പാൽ. ന്യൂഫ്രന്റ്സ് കോളനിയിലെ അനധികൃത കെട്ടിടങ്ങൾ നാളെ രാവിലെ 11മണി മുതൽ പൊളിച്ചുനീക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഷഹിൻബാഗ് ഒഴിപ്പിക്കൽ തടഞ്ഞവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ബിജെപി ഡൽഹി അധ്യക്ഷൻ പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി.