- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്വേഷണസംഘം സ്വന്തം കുഴി തോണ്ടുന്നു; കാവ്യയെ അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴും'; അതിജീവിതയോട് കാവ്യയ്ക്ക് എന്തിന് ദേഷ്യം തോന്നണമെന്ന് രാഹുൽ ഈശ്വർ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യമാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. കാവ്യയെ മോശമായി ചിത്രീകരിക്കുന്നത് എന്ത് അർത്ഥത്തിലാണെന്ന് രാഹുൽ ഈശ്വർ ചോദിച്ചു.
കാവ്യാ മാധവനെ ഈ കേസിലേക്ക് കൊണ്ടുവരുന്നതിലൂടെ അന്വേഷണസംഘം സ്വന്തം കുഴി തോണ്ടുകയാണ്. കേസിൽ കാവ്യമാധവനെ അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴുമെന്ന് രാഹുൽ ഈശ്വർ ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു.
രാഹുൽ ഈശ്വർ പറഞ്ഞത്: ''കാവ്യാ മാധവനെ ഒരുപാട് വർഷം കൊണ്ട് അറിയാവുന്നതുകൊണ്ട് പറയാം. കാവ്യയെ അറിയുന്നവർ ഇതൊന്നും വിശ്വസിക്കില്ല. സാധാരണക്കാരിയായ പാവപ്പെട്ട ഒരു മലയാളി പെൺകുട്ടിയാണ് കാവ്യ മാധവൻ. കാവ്യ അറിഞ്ഞ് കൊണ്ട് അങ്ങനെ എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞാൽ വളരെ വിഷമകരമാണ്. അതിജീവിതയോട് കാവ്യമാധവൻ മോശമായി പെരുമാറുമെന്ന് കരുതാൻ കഴിയുമോ. എന്ത് അർത്ഥത്തിലാണ് കാവ്യയെ മോശമായി ചിത്രീകരിക്കുന്നത്. ഞാനൊരു ദിലീപ് അനുകൂലിയാണ്. ഭാഗ്യലക്ഷ്മി അനുകൂലിക്കാത്തയാളാണ്.''
''മഞ്ജുവാര്യരെ അവഹേളിച്ചാൽ അത് പിന്തിരിപ്പനും കാവ്യയെ അവഹേളിച്ചാൽ പുരോഗമനപരവുമാകുമോ. ആലോചിച്ച് നോക്ക്. കാവ്യയെ ഭീകരിയായി ചിത്രീകരിക്കുന്നതിൽ എന്ത് അർത്ഥം. കാവ്യാമാധവനെ കേസിലേക്ക് കൊണ്ടുവരുന്നതിലൂടെ ഇവർ സ്വന്തം കുഴി തോണ്ടുകയാണ്. ഈ കേസെന്ന് പറഞ്ഞാൽ തന്നെ ആദ്യ ഭാര്യയോടുള്ള ബന്ധം തകർത്തതിന് പ്രതികാരം തീർക്കാനായി അതിജീവിതയ്ക്ക് ദിലീപ് ക്വട്ടേഷൻ കൊടുത്തൂയെന്നതാണ്.
കാവ്യ മാധവന് ഇതിൽ എന്താണ് റോൾ. കാവ്യമാധവനെ അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴും. അങ്ങനെ പൊലീസ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ദിലീപിനെ പീഡിപ്പിച്ച് വേട്ടയാടിയിട്ട് ഇപ്പോൾ പറയുകയാണ് എല്ലത്തിനും പിന്നിൽ കാവ്യയാണെന്ന്. 84 ദിവസം ദിലീപിനെ ജയിലിൽ കടത്തിയത് എന്തിനാണ്. കാവ്യയ്ക്ക് എന്തിന് അതിജീവിതയോട് ദേഷ്യം തോന്നണം.




