- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈസൂരുവിലേക്കുള്ള വിനോദയാത്രയ്ക്കിടെ ബന്ധുവീട്ടിലെത്തി; രാത്രി ഒന്നരയോടെ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്: കൊലപാതകത്തിൽ കലാശിച്ചത് കുടുംബവഴക്കെന്ന് പൊലീസ്
വയനാട്: മൈസുരുവിലേക്കുള്ള വിനോദ യാത്രയ്ക്കിടെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ശേഷം രാത്രിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊളത്തറ സ്വദേശി നിതാ ഷെറിൻ (22) കൊലപ്പെട്ട സംഭവത്തിൽ ഭർത്താവ് കൊളത്തറ വാകേരി വി.അബൂബക്കർ സിദ്ദിഖ് (29) ആണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ അബൂബക്കർ സിദ്ദിഖ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.
ഞായറാഴ്ച രാത്രിയാണ് സംഭവം. മൈസൂരുവിലേക്കുള്ള വിനോദയാത്രയ്ക്കിടെ രാത്രി വൈകിയാണ് അബൂബക്കർ സിദ്ദീഖും നിതയും രണ്ട് വയസ്സുള്ള കുട്ടിയും ബൈക്കിൽ ബന്ധുവിന്റെ വീട്ടിൽ എത്തിയത്. ബന്ധു വീടിന്റെ മുകളിലെ മുറിയിൽ ഇവർക്ക് താമസമൊരുക്കി. മുറിയിൽ കയറിയ ശേഷം ഇരുവരും തമ്മിൽ വഴക്കാവുകയും കൊലചെയ്യുകയുമായിരുന്നു.
രാത്രി ഒന്നരയോടെ നിതയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം സിദ്ദിഖ് കോഴിക്കോടുള്ള സഹോദരൻ വഴി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസിന്റെ നിഗമനം.
മറുനാടന് മലയാളി ബ്യൂറോ