- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കാൻ പരിശ്രമിക്കണം: മാണി സി കാപ്പൻ
പാലാ: കേരളത്തിലെ കായികതാരങ്ങൾക്കു ലോക തലത്തിൽ രാജ്യത്തിനായി മികച്ച നേട്ടങ്ങൾ കൈവരിക്കാനാവുമെന്ന് മുൻ ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ താരം കൂടിയായ മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. 27 മത് സംസ്ഥാന ജൂനിയർ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് പാലാ സെന്റ് തോമസ് കോളേജ് ?ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ കായികതാരങ്ങൾക്കു സർക്കാർ തലത്തിൽ ഒട്ടേറെ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇവ കാര്യക്ഷമമായി വിനിയോഗിക്കുന്നവർക്കു കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാവുമെന്നും കാപ്പൻ പറഞ്ഞു.
സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ബിജു ജോസഫ്, സെന്റ് തോമസ് കോളേജ് കോളേജ് പ്രിൻസിപ്പൾ റവ. ഡോ.ജോൺ മം?ഗലത്ത്, കോട്ടയം ജില്ലാ സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർ?ഗീസ് ?ഗുരുക്കൾ, സംസ്ഥാന ട്രഷറർ എം രമേശൻ മാസ്റ്റർ, വാർഡ് മെമ്പർ ജിമ്മി ജോസഫ്, ഹോളിക്രോസ് എച്ച്.എസ്.എസ് ഹെഡ്‌മാസ്റ്റർ ജോജി തോമസ്, സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൺ, സെന്റ് തോമസ് എച്ച്എസ് എസ് ഹെഡ്‌മാസ്റ്റർ ജോർജ് കുട്ടി ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ഇമ്മാനുവൽ പ്രസംഗിച്ചു.
12 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻസിപ്പൾ ചെയർമാൻ ആന്റോ ജോസഫ് പടിഞ്ഞാറേക്കര സമ്മാനദാനം നിർവ്വഹിക്കും. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ. പി മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ബിജു ജോസഫ്, അമ്പയർ ബോർഡ് ചെയർമാൻ വിനോദ് കുമാർ എ.കെ, ഓർ?ഗനൈസിം?ഗ് സെക്രട്ടറി ടെനിസൺ പി ജോസ് തുടങ്ങിയവർ പങ്കെടുക്കും.
14 ജില്ലകളിൽ നിന്നായി 500 ഓളം കായിക പ്രതിഭകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും.
ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് 7 തീയതി മുതൽ സെന്റ് തോമസ് സ്‌കൂളിൽ അമ്പയർമാർക്കുള്ള പരിശീലന പരിപാടിയായ ഒഫിഷ്യൽ ക്ലിനിക്കും നടന്നു.
മെയ് 26 മുതൽ 30 വരെ ചണ്ഡിഗഡ് വച്ചു നടക്കുന്ന നാഷണൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ ഇ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കും.
രാമപുരത്ത് മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ(11/05/2022)
രാമപുരം: ഭാരതീയ ചികിത്സാ വകുപ്പ്, പാലാ നിയമസഭ റീജിയണൽ എപ്പിഡെമിക് സെൽ, രാമപുരം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ രാമപുരത്ത് നാളെ (11/05/2022) മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാമപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10 നു മാണി സി കാപ്പൻ എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിക്കും. ജനറൽ, ത്വക് രോഗചികിത്സ, വിഷചികിത്സ, സ്ത്രീ രോഗ ചികിത്സ, മാനസികരോഗ ചികിത്സ, ബാല രോഗ ചികിത്സ രംഗത്തെ വിദഗ്ദരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. ഉച്ചയ്ക്കു ഒന്നിന് ക്യാമ്പ് സമാപിക്കും.