- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം സാമൂഹിക മുന്നേറ്റത്തെ ഉൾക്കൊള്ളാൻ കഴിയാത്തവരുടെ രാഷ്ട്രീയത്തെ തിരിച്ചറിയുക :നഹാസ് മാള
പാലക്കാട്: വിദ്യാഭ്യാസ കലാ സംസ്‌കാരിക മീഡിയ മേഖലകളിൽ അടുത്ത കാലത്തായി കേരളീയ മുസ്ലിം സമൂഹത്തിൽ ആശാവഹമായ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സാമൂഹിക ഉണർവുകളെയും വളർച്ചയെയും ഭീതിജനകമായി അവതരിപ്പിക്കുന്ന പ്രചാരണങ്ങൾ കേരളത്തിൽ പലവിധത്തിൽ നടക്കുന്നുണ്ട്. വെറുപ്പിന്റെയും ഭിന്നതയുടെയും രാഷ്ട്രീയത്തിന്റെ വക്താക്കളായ സംഘ്പരിവാറിന് പുറമേ മറ്റ് ചില കൂട്ടായ്മകളും വിഭാഗങ്ങളും ഈ മുസ്ലിംഭീതിയിലധിഷ്ടിതമായ വ്യാജപ്രചാരണങ്ങൾക്ക് ശക്തിപകരുന്ന പ്രവർത്തനങ്ങളിലേർപ്പെടുന്നത് നിർഭാഗ്യകരമാണ്.
ലോകത്തും ഇന്ത്യയിലും ഇപ്പോൾ കേരളത്തിലും നിലനിൽക്കുന്ന ഇസ്ലാമോ ഫോബിയ സാമൂഹികാന്തരീക്ഷത്തെ ഉപയോഗപ്പെടുത്തി മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട എന്തിനെയും വ്യാജ പ്രചാരണങ്ങളിലൂടെ പൈശാചികവത്കരിക്കുന്ന പ്രവണതക്ക് ശക്തികൂടികൊണ്ടിരിക്കുകയാണ്. ഇതിനെ ഭിന്നിപ്പിന്റെ രാഷ്ട്രീയ തന്ത്രമായി തിരിച്ചറിഞ്ഞ് ചെറുത്ത് തോൽപ്പിക്കാൻ കേരളീയസമൂഹത്തിന് സാധിക്കേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ആവശ്യപ്പെട്ടു.മെയ് 5 ന് കാസർകോഡ് നിന്നാരംഭിച്ച 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക ' എന്ന പ്രമേയത്തിലുള്ള യൂത്ത് കാരവന് പാലക്കാട് ജില്ലാ കമ്മിറ്റി പട്ടാമ്പിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ പൊതുസമ്മേളനം സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറ അംഗം ഡോ: ആർ.യൂസുഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ടി.പി. സാലിഹ് അദ്ധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസൻ നദ്വി, എസ്‌ഐ.ഒ. ജില്ലാ പ്രസിഡന്റ് മുഹമ്മദ് മുഹ്സിൻ തൃത്താല എന്നിവർ സംസാരിച്ചു.സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി സഫീർ ആലത്തൂർ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഷാക്കിർ അഹ്‌മദ് സമാപന ഭാഷണം നടത്തി. സ്വീകരണ റാലിക്ക് ജില്ലാ നേതാക്കളായ ലുക്മാൻ എടത്തനാട്ടുകര,നൂറുൽ ഹസ്സൻ, നൗഷാദ് ആലവി, നവാസ് പത്തിരിപ്പാല, മുജീബ് വടക്കഞ്ചേരി, ഫാസിൽ ആലത്തൂർ, സാദിഖ് വി എം,പട്ടാമ്പി ഏരിയ പ്രസിഡന്റ് ഹാരിസ് എം ടി, ഏരിയ സെക്രട്ടറി റഷീദ് ഞാങ്ങാട്ടിരി എന്നിവർ നേതൃത്വം നൽകി.1992 പൊലീസ് വെടിവെപ്പിൽ രക്തസാക്ഷിയായസിറാജുന്നിസയുടെ കുടുംബത്തെ തിങ്കളാഴ്ച രാവിലെ നഹാസ് മാളയും സംഘവും സന്ദർശിച്ചിരുന്നു.
സോളിഡാരിറ്റി കലാകാരന്മാർ അവതരിപ്പിച്ച തെരുവ് നാടകം മണ്ണാർക്കാട്, പാലക്കാട്, പതിരിപാല, ചെർപ്പുളശ്ശേരി, പട്ടാമ്പി നഗരങ്ങളിൽ പരിപാടിയുടെ ഭാഗമായി അരങ്ങേറി.