കോഴിക്കോട്: സോപ്പ് നിർമ്മാണ പരിശീലനത്തിൽ എൻ സി ഡി സി നാനോ വെബിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ നൈറ്റിoഗേൽ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. അശ്വതി നായർ ( 51-)മത്തെ ബാച്ച് ട്രെയിനീ ടീച്ചർ ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ദൈനദിന ജീവിതത്തിൽ നമ്മൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് സോപ്പിന്റെ ഉപയോഗം. അത് വീട്ടിൽ നിർമ്മിക്കാൻ സാധിച്ചാൽ രാസവസ്തുക്കളുടെ ഭയമില്ലാതെ നമുക്ക് ഉപയോഗിക്കാം. തൽപരരായ എല്ലാവർക്കും ഈ സെമിനാറിൽ പങ്കെടുക്കാം.

വീട്ടമ്മമാർക്കും കുട്ടികൾക്കും ഈ വെബിനാർ ഉപകാര പ്രദമാകുമെന്ന് സംഘാടകർ കരുതുന്നു. ഭാവിയിൽ സ്വയം തൊഴിലായും നമുക്കിത് നടത്തികൊണ്ട് പോകാം. മെയ് 21ന് വൈകുന്നേരം 7മണി മുതലാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 99950 14607 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.