- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാലാ വിസിക്ക് സർക്കാർ ചെലവിൽ കേസ് നടത്തിപ്പ്; സിൻഡിക്കേറ്റിനെതിരെ ഗവർണ്ണർക്ക് പരാതി നൽകി; വിസിക്ക് മുതിർന്ന അഭിഭാഷകനെ ചുമതലപ്പെടുത്തിയ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യം
കണ്ണൂർ: ഡോ.ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പുനർനിയമനം നൽകിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വൈസ് ചാൻസലർക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ ചുമതലപ്പെടുത്തുവാനുള്ള കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനം അധികാര ദുർവിനിയോഗമാണെന്നും ഇതു റദ്ദാക്കണമെന്നും ആശ്യപ്പെട്ട് ഗവർണർക്ക് നിവേദനം.
ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സ്പെഷൽ അപ്പീൽ ഹർജിയിൽ എതിർ കക്ഷികളായ ഗവർണർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡോ. ഗോപിനാഥ് രവീന്ദ്രൻ, സർവകലാശാല രജിസ്ട്രാർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി വിസി നിയമനം പാടില്ലെന്ന സുപ്രീം കോടതിനിർദ്ദേശം മറികടന്ന് ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ വിസിയായി പുനർനിയമനം നൽകിയതിനെതിരായുള്ള പുനഃപരിശോധനാ ഹർജിയിൽ പുനർനിയമനത്തിന് പ്രായപരിധിയോ, യുജിസി വ്യവസ്ഥ അനുസരിച്ചുള്ള കമ്മിറ്റി ശുപാർശയോ ആവശ്യമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഇതിനെതിരേയാണ് ഹർജിക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. ഡോ. ഗോപിനാഥ് രവീന്ദ്രനെ വ്യക്തിപരമായ നിലയിൽ എതിർ കക്ഷിയാക്കി ഫയൽ ചെയ്തിട്ടുള്ള അപ്പീലിൽ സ്വന്തം നിലയിൽ അഭിഭാഷകനെ നിയോഗിക്കുന്നതിന് പകരം, പൊതു ഖജനാവിലെ പണം ഉപയോഗിച്ച് അഭിഭാഷകനെ നിയോഗിക്കാൻ എതിർ കക്ഷിക്കാരനായ വൈസ് ചാൻസർ അധ്യക്ഷ നായുള്ള സിൻഡിക്കേറ്റ് കൈകൊണ്ട തീരുമാനം അധികാര ദുർവിനിയോഗമാണെന്നാണ് ആരോപണം.
ടെക്നോളജി യൂണിവേഴ്സിറ്റി വിസിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വിസിക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകനുള്ള ഫീസ് നൽകാൻ സർവകലാ ശാല വിയോജിച്ചിരുന്നപ്പോഴാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് വിസിക്ക് വേണ്ടി സീനിയർ അഭിഭാഷകനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും ചാൻസലർ കൂടിയായ ഗവർണ്ണർക്ക് അയച്ച നിവേദനത്തിൽ സേവ് യൂനിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി അയച്ച നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്