തലശേരി:ഇരിക്കൂർ നിടുവള്ളൂർ പുഴയിൽ മരിച്ച തേജസിന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാറാണി, ആർ എം ഒ ജിതിൻ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങി നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനത്തിനു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. തലശ്ശേരി ജനറൽ ആശുപത്രിയിലെ ജീവനക്കാരനാണ് തേജസ്.

ഇരിക്കൂർ നിടുവള്ളൂർ പുഴയിൽ തേജസ് മരിച്ചതിന്റെ ഞെട്ടൽ സഹപ്രവർത്തകരിൽ പലർക്കും മാറിയിട്ടില്ല. തലശ്ശേരി ജനറൽ ആശുപത്രിയിലെ ജീവനക്കാരനായ തേജസെന്ന യുവാവ് അത്രയേറെ പ്രിയങ്കരനായിരുന്നു എല്ലാവർക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്‌ച്ച ഉച്ചയോടെ ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേർ കണ്ണുനിറഞ്ഞു കൊണ്ടാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.

രണ്ടു ദിവസം മുൻപ് കാണാതായ എരുവേശി സ്വദേശി തേജസിനെ ചൊവ്വാഴ്ചയാണ് നിടുവള്ളർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലശ്ശേരി ജനറൽ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് തേജസ്. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാറാണി, ആർ എം ഒ ജിതിൻ, തുടങ്ങിയവർ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. പൊതു ദർശനത്തിനു ശേഷം മൃതദേഹം സ്വദേശത്ത് എത്തിച്ചു സംസ്‌കരിച്ചു.