- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാൻസ് കളിക്കൂ, ആരോഗ്യം നേടൂ; ബോധവൽക്കരണ യജ്ഞവുമായി കണ്ണൂരിലെ ഗൈനക്കോളജിസ്റ്റുകൾ

കണ്ണൂർ: ഡാൻസിലൂടെ ആരോഗ്യം നേടുവെന്ന സന്ദേശവുമായി കണ്ണൂരിലെ ഗൈനക്കോളജിസ്സ്റ്റുകൾ. 'ഡാൻസ് ടു ഡിഫീറ്റ് ദി ഡിസീസ് ' എന്ന വ്യത്യസ്തമായ ഒരു ബോധവത്കരണ യജ്ഞവുമായാണ് കണ്ണൂരിലെ ഗൈനക്കോളജിസ്റ്റുകൾ ഇന്നലെ പയ്യാമ്പലം ബീച്ചിൽ എത്തിയത്.
ജീവിതചര്യയുമായി ബന്ധപ്പെട്ട രോഗാവസ്ഥകൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ, വ്യായാമത്തിലൂടേയും നല്ല ജീവിതരീതിയിലൂടെയും ആവണം ഏറ്റവും ഫലപ്രദമായ രോഗപ്രതിരോധമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ഇതിനെക്കാൾ നല്ലവഴി വേറെയില്ലെന്നു സംഘാടകർ പറഞ്ഞു.
ബോധവൽക്കരണസന്ദേശപരിപാടിയിൽ സബ് കലക്ടർ അനുകുമാരിയും പങ്കുചേർന്നപ്പോൾ ആവേശം കൂടി. കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഷൈജസ്, ഡാൻസ് മാസ്റ്റർ സാദിഖ് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ഡോക്ടർമാരായ അജിത്, സിമി കുര്യൻ, സംഗീത, മിനി ബാലകൃഷ്ണൻ, ഗീത മേക്കൊത്ത് തുടങ്ങിയവർ പങ്കെടുത്തു. ഇതിനോടൊപ്പം സ്തനാർബുദത്തെ കുറിച്ചും, ഗർഭാശയഗള കാൻസർ എന്നിവയെ കുറിച്ചുമുള്ള ലഘുലേഖ വിതരണത്തിന്റെ ഉദ്ഘാടനം സബ് കലക്ടർ അനുകുമാരി നിർവഹിച്ചു.


