- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ.റെയിൽ വേണ്ട കേരളം മതി; കോൺഗ്രസ് പ്രചാരണ ജാഥ പയ്യന്നൂരിൽ പ്രയാണമാരംഭിച്ചു; സിൽവർ ലൈനിൽ സർക്കാരും കെ.റെയിൽ അധികൃതരും നിരന്തരം നുണകൾ പറയുകയാണെന്ന് സി ആർ നീലകണ്ഠൻ

കണ്ണൂർ: കോരിച്ചൊരിയുന്ന മഴയിലും ചോരാത്ത സമരവീര്യവുമായി കെ.റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യവുമായി കോൺഗ്രസ് കെ.റെയിൽവിരുദ്ധ പ്രചരണജാഥ പ്രയാണമാരംഭിച്ചു. പയ്യന്നൂരിൽ പരിസ്ഥിതി പ്രവർത്തകൻ സി. ആർ നീലകണ്ഠൻ ജാഥാലീഡർ ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സിൽവർ ലൈൻപദ്ധതിയിൽ സർക്കാരും കെ.റെയിൽ അധികൃതരും നിരന്തരം നുണകൾ പറയുകയാണെന്ന് സി. ആർ നിലകണ്ഠൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഡി.പി. ആർ പുറത്തുവിടാനാവാത്ത രേഖയാണെന്നായിരുന്നു ആദ്യത്തെ വാദം. ഇതു കളവാണെന്ന് പിന്നീട് തെളിഞ്ഞു. ബഫർ സോൺ, പദ്ധതി ചെലവ് എന്നിവയെ കുറിച്ചും സമാനമായ നുണകൾ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സി. ആർ പറഞ്ഞു. അസത്യങ്ങളുടെയും അധർമ്മത്തിന്റെയും അതിവേഗപാതയാണ് സിൽവർ ലൈനെന്നും അദ്ദേഹം ആരോപിച്ചു.
വി സി.നാരായണൻ അധ്യക്ഷനായി. ചടങ്ങിൽ എ. ഐ.സി.സി വക്താവ്ഷമാ മുഹമ്മദ്, യു.ഡി. എഫ് ജില്ലാചെയർമാൻ പി.ടി മാത്യു,സജീവ് ജോസഫ് എംഎൽഎ ശ്രീകണ്ഠാപുരം നഗരസഭാ ചെയർപേഴ്സൺ കെ വി ഫിലോമിന, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ, സതീശൻ പാച്ചേനി തുടങ്ങിയവർ സംസാരിച്ചു.
പ്രചരണജാഥയുടെ ആദ്യദിനപ്രയാണം കണ്ണൂർ കാൽടെക്സിൽ സമാപിച്ചു. എഴുത്തുകാരൻ കെ.സി ഉമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ്, നേതാക്കളായ എ.ഡി മുസ്തഫ, കെ.സി മുഹമ്മദ് ഫൈസൽ, രാജീവൻ എളയാവൂർ, സുരേഷ്ബാബു എളയാവൂർ, സി.ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് രാവിലെ പത്തിന് കണ്ണൂക്കരയിൽ മേയർ ടി.ഒ മോഹനൻ രണ്ടാംദിന പ്രചരണജാഥ ഉദ്ഘാടനം ചെയ്തു.വിവിധയിടങ്ങളിലെ സ്വീകരണത്തിനു ശേഷം മാഹിപാലത്തിനരികെ ജാഥ സമാപിക്കും. തുടർന്ന് വൈകുന്നേരം അഞ്ചിന് തലശേരി പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും.


